പത്താം ക്ലാസുകാർക്ക് മെഡിക്കല്‍ കോളേജില്‍ ജോലി നേടാം

അറ്റ൯ഡർ കം ക്ലീനർ താത്കാലിക നിയമനം : എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റ൯ഡർ കം ക്ലീനർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത : എസ്.എസ്.എല്‍.സി.പാസ്.

പ്രായപരിധി : 2023 ജനുവരി ഒന്നിന് 18-41 വയസ്സ്.

എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂ-വിന്റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

താത്പര്യമുളളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം നവംബർ 13 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സിസിഎം ഹാളിൽ രാവിലെ 11-ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം.

രജിസ്ട്രേഷ൯ അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ മാത്രമായിരിക്കും.

സംവരണ വിഭാഗങ്ങൾക്കുളള പ്രായപരിധി ജനറൽ വിഭാഗം:36 വയസ്, ഒബിസി : 39 വയസ്, പട്ടികജാതി/പട്ടിക വർഗം : 41 വയസ്.

സംവരണ വിഭാഗങ്ങളിൽ ഉളളവർ വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *