തെങ്ങിന്റെ കായ്‌ഫലം കൂട്ടാൻ ഇത്ര എളുപ്പമോ ! വീട്ടിൽ തന്നെ ചെയ്തനോക്കാം.

0
തെങ്ങിന്റെ കായ്‌ഫലം കൂട്ടാൻ ഇത്ര എളുപ്പമോ ! വീട്ടിൽ തന്നെ ചെയ്തനോക്കാം.

കൽപ്പ വൃക്ഷമായ തെങ്ങിൽ കായ്‌ഫലം കൂടാനായി ചെയ്യേണ്ടത് ഇത്രമാത്രം.തെങ്ങ് കൃഷിക്ക് യോജിച്ചതാണ് കേരളത്തിന്റെ മണ്ണ് .എഎന്നാൽ ഇപ്പൊ നമ്മുടെ നാട്ടിൽ കേൾക്കുന്ന പ്രധാന പരാതി എന്തെന്നാൽ പറമ്പിലെ തെങ്ങിന് ഒന്നും കായ്‌ഫലം ഇല്ല, വാങ്ങാൻ ആണെങ്കിൽ താങ്ങാൻ കഴിയാത്തവില” എന്നൊക്കെയാണ്. ഇന്ന് കേരളത്തിലെ നല്ലൊരു ശതമാനം കർഷകരും ചിന്തിക്കുന്നത് ഇത്രയും അനുയോജ്യമായ മണ്ണിൽ തെങ്ങ് ഉണ്ടായിട്ടും തേങ്ങാ ഇല്ലാത്തത് എന്ത് കൊണ്ടായിരിക്കും എന്നതാണ്. എന്നാൽ തെങ്ങു നന്നായി കായ്ക്കാനും കായ്‌ഫലം ഇരട്ടിയാക്കാനും ഒരു കിടലാണ് വിദ്യ ഉണ്ടേ.എന്താണെന്ന് മനസിലാക്കാൻ തുടർന്ന് വായിക്കുക.
കാലിവളവും, കമ്പോസ്റ്റും ഒക്കെയാണ് തെങ്ങിന് ഏറ്റവും നല്ല വളം.അത് പോലെ തന്നെ മീൻ കഴുകിയ വെള്ളം മറ്റു വേസ്റ്റുകൾ എല്ലാം തെങ്ങിൻചുവട്ടിൽ ഒഴിക്കുന്നത് നല്ല വളത്തിന്റെ ഫലം ചെയ്യും.അത് പോലെ തന്നെ കോഴിക്കാഷ്ടം ശീമക്കൊന്നയുടെ ഇല എന്നിവ ഇട്ടു തെങ്ങിൻ തടം മൂടുന്നതും മികച്ച വളം ആണ്.അത്ര തന്നെ മികച്ച മറ്റൊരു വളം ആണ് എല്ലുപൊടി, പക്ഷേ തെങ്ങിന് എളുപ്പം നൽകാൻ സാധിക്കുന്നത്‌ മീൻ വെള്ളവും കോഴി കഷ്ടം തന്നെയാണ്..

മെയ് ജൂൺ മാസങ്ങളിൾ ആണ് മഴക്കാലത്ത് വളം ഇടുകയാണെങ്കിൽ ആദ്യ വളത്തിനുള്ള സമയം. ശേഷമുള്ള വളം സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലും വീണ്ടും ഇടാവുന്നതാണ്.അതുപോലെ തന്നെ വളമിടുന്നതിനു കുറഞ്ഞത് ഒരാഴ്ച മുൻപ് ഒരു കിലോ കുമ്മായം തെങ്ങിൻ ചുവട്ടിൽ വിതറുന്നത് തെങ്ങിന് കായ്ഫലം ഇരട്ടിയാക്കാൻ സഹായിക്കുന്ന ഒരു വിദ്യ ആണ് .
അതുപോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു കാര്യം ആണ് തെങ്ങിന്റെ തടം എടുക്കൽ എന്നത്.ഈ സമയത്തു ശ്രദ്ധിക്കേണ്ടത് 15 സെൻറീമീറ്റർ താഴ്ചയിൽ തെങ്ങിൽ നിന്നും രണ്ടു മീറ്റർ അകന്നു തടമെടുക്കുനതാണ് ഉത്തമം . 25 കിലോ വരെ വളം ഒരു വർഷം ഒരു തെങ്ങിന് ആവശ്യമാണ്. ഇടേണ്ട സമയത്തുനിന് പ്രത്യേകതയുണ്ട് കാലവർഷത്തിൻ തുടക്ക സമയത്തു വേണം വളം ഇടേണ്ടത്. അത്ര തന്നെ ശ്രദ്ധിക്കേണ്ട കാര്യം മഴക്കാലത്ത് അല്ല വളം ഇടുന്നത് എങ്കിൽ തെങ്ങിന്റെ മൂട് നനച്ചു കൊടുക്കുകയും വേണം എന്ന്താണ്..
വളം തീരെ ലഭ്യമല്ലെങ്കിൽ തെങ്ങിന്റെ ഓലമടൽ,തൊണ്ട് എന്നിവ ഇട്ടു തടം മൂടുന്നതും വളത്തിനു സമാനമായ ഒരു കാര്യം ആണ്., എന്നാൽ രാസവളം തെങ്ങിന് ഇടുന്നതു നല്ല കാര്യമല്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.ഇനി ഇടുന്നെങ്കിൽ തന്നെ ജൈവ വളതിനു മുകളിൽ മാത്രം രാസവളം ഇടുക.തെങ്ങിന്റെ തടത്തിൽ ചീര, കുറ്റി പയർ എവ്വിവ നട്ടാൽ തെങ്ങിന് കൂടുതൽ നൈട്രജൻ ലഭിക്കാൻ ഇത് സഹായം ആണ്. 

LEAVE A REPLY

Please enter your comment!
Please enter your name here