മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഏപ്രിൽ 9 -വ്യാഴാഴ്ച

0

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഏപ്രിൽ 9 -വ്യാഴാഴ്ച

ഇന്ന് 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്ണൂർ 4, കാസർഗോഡ് 4, മലപ്പുറം 2, കൊല്ലം 1, തിരുവനന്തപുരം 1. ഇതിൽ 11 പേർക്കും രോഗമുണ്ടായത് സമ്പർക്കം വഴി.

ഇതുവരെ 357 പേർക്ക് കോവിഡ് രോഗമുണ്ടായി. 1,36,195 പേർ നിരീക്ഷണത്തിലാണ്.

ഇന്ന് അഭിമാനദിനം. ഇതുവരെ വിദേശികളായ എട്ടു പേരുടെ രോഗം ഭേദമാക്കാൻ സാധിച്ചു.

14 ജില്ലകൾക്ക് 14 പരിശോധനാ ലാബെന്നത് പെട്ടെന്ന് പൂർത്തിയാക്കും.

കർണ്ണാടക അതിർത്തിയിലെ പ്രശ്നം: ഒരാൾ കൂടി മരിച്ചു. നില തുടരുകയാണെങ്കിൽ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിൽ ഇവർക്ക് ചികിത്സ നൽകും. ഇതിന് ആവശ്യമെങ്കിൽ ആകാശമാർഗവും പരിഗണിക്കും.

പ്രവാസികളുടെ പ്രശ്നങ്ങളിൽ സർക്കാർ സജീവമായി ഇടപെടുന്നുണ്ട്.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ബോധിപ്പിക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്തിന് പൊതുമാർക്കറ്റിൽ നിന്നും വായ്പയെടുക്കാൻ അനുമതി തേടി.

ജനങ്ങളുടെ മാസ്ക് ഉപയോഗം വർധിച്ചു: അഭിനന്ദനാർഹം.

രക്തദാനത്തിനുള്ള അഭ്യർഥനയിൽ 1023 പേർക്ക് ഇന്ന് രക്തം നൽകി. ഫയർ ആൻഡ് റെസ്ക്യുവിലെ 4000 ൽ അധികം പേരുടെ സമ്മതമറിയിച്ചുള്ള ലിസ്റ്റ് ലഭിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളുടെ വൈദ്യുതി, വെള്ളം നിരക്കടക്കാൻ കാലതാമസം നൽകും.

ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ബുക്സ്റ്റാളുകൾ തുറക്കുന്നത് പരിഗണനയിൽ.

സാമൂഹ വ്യാപനമില്ലെങ്കിലും അതിനുള്ള സാധ്യത അടഞ്ഞിട്ടില്ല. ഗൗരവ ശ്രദ്ധയും ജാഗ്രതയും ആവശ്യമുണ്ട്.

ഒരാഴ്ചക്കിടെ അരലക്ഷത്തോളം പഴകിയ മത്സ്യം പിടികൂടി. പരിശോധന ശക്തിപ്പെടുത്തും.

തെരുവിൽ കഴിയുന്നവർക്ക് കൃത്യമായ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്.

ആറളം കൃഷിഫാം: തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കും, ധനസഹായം ഉറപ്പാക്കും.

കേരളത്തിൽ ആർക്കും ചികിത്സ നഷ്ടമാകില്ല.

റബ്ബർ ടാപ്പിങ്: റെയിൻ ഗാഡിങ്ങിന് അനുമതി.

സർക്കസ് തൊഴിലാളികൾക്ക് ധനസഹായം നൽകും.

നഗരസഭാ ശുചീകരണ തൊഴിലാളികൾക്ക് ആവശ്യമായ പാസ് അനുവദിക്കും.

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി. ഇന്ന് 47,000 കിറ്റ് വിതരണം ചെയ്തു.

വിവിധ അസംഘടിത തൊഴിലാളികൾക്ക് 1000 രൂപ വീതം ധനസഹായം നൽകും.

കയർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ പെൻഷൻ കിട്ടാത്ത1,30,000 പേർക്കും 50,000 ലോട്ടറി തൊഴിലാളികൾക്കും ധനസഹായം നൽകി.

ഇന്ന് 2,420,00 പേർക്ക് കമ്യുണിറ്റി കിച്ചനിലൂടെ ഭക്ഷണം നൽകി.

ഇന്റർനെറ്റ് ഉപഭോഗം: കൊറോണക്കാലത്ത് സേവനദാതാക്കൾ മികച്ച സൗകര്യമൊരുക്കി. കമ്പനികൾക്കും തൊഴിലാളികൾക്കും അഭിനന്ദനങ്ങൾ.

വളം, കീടനാശിനി കടകൾ തുറക്കും.

കെ എം മാണിയുടെ ഓർമദിനം: അഞ്ഞൂറോളം കമ്യുണിറ്റി കിച്ചനുകളിലേക്ക് മകനും സ്നേഹിതരും വിവിധ സഹായങ്ങൾ നൽകി.

മത്സ്യത്തൊഴിലാളികൾക്ക് 2000 രൂപ വീതം ധനസഹായം നൽകും.

ദുരിതാശ്വാസ നിധിയിലേക്ക് മികച്ച പ്രതികരണം ഉണ്ടാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here