സോഷ്യല്‍ മീഡിയ വഴി വ്യാജചിത്രങ്ങള്‍ ഉള്‍പ്പടെ പ്രചരിക്കാറുണ്ട്. അടിയന്തര സാഹചര്യങ്ങളിലോ മറ്റോ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ലഭിച്ചാല്‍ അതിന്റെ പിന്നിലെ സത്യാവസ്ഥ അറിയാന്‍ സമയമെടുക്കും.
എന്നാല്‍ ഇനി നിമിഷങ്ങള്‍ക്കകം മനസിലാക്കാം ചിത്രം വ്യാജമാണോ അല്ലയോ എന്ന്. അതിനായി ഫാക്‌ട് ചെക്ക് ടൂള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ഓണ്‍ലൈനില്‍ കാണുന്ന ചിത്രങ്ങളുടെ ‘എബൗട്ട് ദിസ് ഇമേജ്’ ഓപ്ഷന്‍ ഉപയോഗിച്ച് ചിത്രത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ കണ്ടെത്താനാകും.
ഈ ടൂളിലൂടെ ഉപയോക്താക്കള്‍ക്ക് ഒരു ചിത്രത്തിന്റെ വിശ്വാസ്യതയും പശ്ചാത്തലവും പരിശോധിക്കാന്‍ സാധിക്കും. ഗൂഗിള്‍ ഇമാജ്‌സിലുള്ള ചിത്രിത്തിന് മുകളിലുള്ള ‘ത്രീ ഡോട്ട്‌സ്’ ക്ലിക്ക് ചെയ്‌തോ അല്ലെങ്കില്‍ ‘മോര്‍ എബൗട്ട് ദിസ് പേജ്’ എന്ന ഓപ്ഷന്‍ ഉപയോഗിച്ചോ ഈ ടൂള്‍ ഉപയോഗിക്കാനാകും.
ചിത്രത്തിന്റെ മെറ്റാഡാറ്റ ലഭ്യമാകുന്നതിലൂടെ ചിത്രം ക്രിയേറ്റ് ചെയ്തവരെ കുറിച്ചും പബ്ലിഷ് ചെയ്തവരെകുറിച്ചും അറിയാന്‍ സാധിക്കും. മാത്രവുമല്ല എ.ഐ ജനറേറ്റഡ് ചിത്രമാണോയെന്ന് പരിശോധിക്കാനുമാകും. ഇതുകൂടാതെ വാര്‍ത്തകളും മറ്റ് ഫാക്‌ട് ചെക്കിംഗ് സൈറ്റുകളും ചിത്രത്തെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളും ലഭ്യമാകും.