ഇ -ശ്രം കാർഡ് വിശദവിവരങ്ങൾ മലയാളം | E-Shram Card Details Malayalam
എന്താണ് ഇ -ശ്രം കാർഡ് | what is e-shram card ?
സുപ്രീം കോടതി നിർദേശം അനുസരിച്ച് രാജ്യത്തെ അസംഘടിത മേഖലയിലെ 48 കോടിയോളം വരുന്നതൊഴിലാളികളുടെ വിവരങ്ങൾ ഏകീകരിച്ച് കേന്ദ്രസർക്കാർ തയ്യാറാക്കുന്ന പദ്ധതിയാണ് ‘ഇ -ശ്രം’.ഈ പദ്ധതിയിൽ അംഗം ആകുന്ന വ്യക്തികൾക്ക് നൽകുന്ന കാർഡ് ആണ് ഇ -ശ്രം കാർഡ്.
ഇ -ശ്രം കാർഡ് ഗുണങ്ങൾ | e-shram card Benefits
- ഇ -ശ്രം പദ്ധതിയിലൂടെ സാമൂഹ്യ ക്ഷേമ പദ്ധതികൾ,മാറ്റ് സർക്കാർ ആനുകൂല്യങ്ങൾ എന്നിവ നേരിട്ട് ഈ പദ്ധതിയിൽ അംഗമായവരിലേക്ക് എത്തിക്കാൻ കഴിയും എന്നതാണ് പ്രധാന ഗുണം.
- അസംഘടിത തൊഴിലാളികൾ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ പിന്നീട് സർക്കാർ ആരംഭിക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികൾക്കായി പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ല.
- പദ്ധതിയിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ അസംഘടിത തൊഴിലാളികൾക്കും 365 ദിവസത്തേക്ക് പ്രധാന മന്ത്രി സുരക്ഷ ബീമാ യോജന( പി എം എസ് ബി വൈ )പ്രകാരം അപകട ഇൻഷൂറൻസ് പരിരക്ഷ നൽകും.
- ഈ പദ്ധതിയിലൂടെ മഹാമാരികൾ അല്ലെങ്കിൽ ദുരുന്തങ്ങൾ ഉണ്ടാകുമ്പോൾ അർഹരായ എല്ലാ അസംഘടിത തൊഴിലാളികളെയും സഹായിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ആശ്രയിക്കുക ഇ-ശ്രം പോർട്ടലിനെയാവും.
- ഈ പോർട്ടൽ കുടിയേറ്റ തൊഴിലാളികളുടെ ട്രാക്ക് റെക്കോഡ് സൂക്ഷിക്കാൻ സഹായിക്കും.ഇതിലൂടെ അവർക്ക് കൂടുതൽ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുകയും.
ഇ -ശ്രം കാർഡിനു ആർക്കൊക്കെ അപേക്ഷിക്കാം| who is apply for e-shram card?
- അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ആർക്കും അപേക്ഷിക്കാവുന്നതാണ്.
(ആരാണ് അസംഘടിത തൊഴിലാളികൾ കർഷകർ,കർഷക തൊഴിലാളികൾ,വീട്ടുജോലിക്കാർ,തടി പണിക്കാർ,ബീഡി തൊഴിലാളികൾ,പത്ര ഏജന്റ്മാർ,ഓട്ടോ ഡ്രൈവർമാർ,തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ,വഴിയോര കച്ചവടക്കാർ,ആശാവർക്കർമാർ,മൽസ്യത്തൊഴിലാളികൾ,നിർമാണ തൊഴിലാളികൾ,അഥിതി തൊഴിലാളികൾ,തുടങ്ങിയ വിഭാഗം )
- പ്രായപരിധി 16 നും 59 നും ഇടയിൽ ആയിരിക്കണം.
- EPFO,ESIC എന്നി പദ്ധതിയിൽ അംഗങ്ങൾ ആയിരിക്കരുത്.
- ആദായ നികുതി അടക്കുന്നവർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാൻ അർഹരല്ല.
ഇ -ശ്രം കാർഡിനു ആവിശ്യമായ രേഖകൾ | Documents required for e-Shram card.
- ആധാർ കാർഡ്
- ബാങ്ക് പാസ്ബുക്ക്
- റേഷൻ കാർഡ്
- വൈദ്യുതി ബില്ല്
- ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ
ഇ -ശ്രം കാർഡിനുവേണ്ടി സ്വന്തമായി എങ്ങനെ അപേക്ഷിക്കാം ? | How to apply for e-Shram Card?

- Register.eshram.gov.in എന്ന സൈറ്റ് സന്ദർശിക്കുക.
- Self registration എന്നതിന് താഴെ ആധാറുമായി ലിങ്ക് ചെയിത മൊബൈൽ നമ്പർ നൽകി താഴെ തന്നിട്ടുള്ള ക്യാപ്ച്ച ശരിയായി ടൈപ്പ് ചെയ്യുക.
- EPFO,ESIC എന്നിവയിൽ അംഗം അല്ലെന്ന് ഉറപ്പുവരുത്തുന്നതിന് No എന്ന ടിക്ക് മാർക്ക് നൽകി send OTP ക്ലിക്ക് ചെയ്തു ഫോണിൽ വരുന്ന OTP നമ്പർ നൽകുക.
- ആധാർ നമ്പർ നല്കുമ്പോൾ വീണ്ടും ഫോണിൽ ലഭിക്കുന്ന OTP നൽകി മുന്നോട്ടുപോവുക,ഇതോടെ ആധാറിലെ ചിത്രവും വിവരങ്ങളും ദൃശ്യമാകും.
- അത് കൺഫോമ് ചെയിതു തുടർന്ന് ഇ – മെയിൽ, പിതാവിൻ്റെ പേര് രക്തഗ്രുപ്പ്,നോമിനി തുടങ്ങിയ വിവരങ്ങൾ നൽകുക.
- സ്ഥിരമായ വിലാസവും നിലവിൽ താമസിക്കുന്ന സ്ഥലത്തിൻ്റെ വിലാസവും നൽകുക.എത്ര വർഷമായി ഈ സ്ഥലത്ത് ഉണ്ടെന്നും വ്യക്തമാക്കണം മറ്റു സംസഥാനങ്ങളിലെ തൊഴിലാളി എങ്കിൽ അതും അറിയിക്കണം.
- വിദ്യാഭ്യാസ യോഗ്യതയും പ്രതിമാസ വരുമാനവും രേഖപ്പെടുത്തണം.ശേഷം ജോലിവിവരങ്ങൾ നൽകണം.
- ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അകൗണ്ട് തിരഞ്ഞെടുക്കാം,ഇല്ലെങ്കിൽ മറ്റൊരു അക്കൗണ്ട് വിവരങ്ങൾ നൽകുകയോ ചെയ്യാം.
- വിവരങ്ങൾ കൺഫോമ് ചെയ്യുമ്പോൾ OTP ലഭിക്കും അതോടെ രജിസ്ട്രേഷൻ പൂർത്തിയാകും.
- തുടർന്ന് UAN നമ്പറുള്ള കാർഡ് ഡൗൺലോഡ് ചെയ്യാം.UAN നമ്പർ ഫോണിലും എസ് എം എസ് ആയി വരുന്നതുമാണ്.
- ഇ-ശ്രം പദ്ധതിയെ കുറിച്ചുള്ള സംശയങ്ങൾക്ക് 14434 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്.
- ഇ -ശ്രം കാർഡിനുവേണ്ടി സ്വന്തമായി അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്