കിസാൻ സമ്മാൻ നിധിയുടെ 2000 ലഭിക്കാൻ E-KYC ഫോണിൽ ചെയ്യാം|Kisan Samman Nidhi on E-KYC phone

0

കിസാൻ സമ്മാൻ നിധിയുടെ 2000 ലഭിക്കുന്നതിനുള്ള  E-KYC എന്നാൽ എന്താണ് ?|What is the E-KYC for 2000 Receipt of Kissan Samman Fund?

കിസാൻ സമ്മാൻ നിധിയുടെ 2000 വാങ്ങുന്ന കർഷകർക്ക് പുതിയ ഒരു അറിയിപ്പുകൂടി കേന്ദ്ര സർക്കാർ നൽകിയിരിക്കുകയാണ്.ആധാർ സഹിതം വെരിഫിക്കേഷൻ പൂർത്തിയാക്കി എങ്കിൽ മാത്രമേ കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം ഇനി നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് എത്തുകയുള്ളൂ.മറ്റു പെൻഷനുകൾ വാങ്ങുന്നതിനുള്ള മസ്റ്ററിങ് പോലെയുള്ള സംവിധാനമാണ് കിസാൻ സമ്മാൻ നിധിക്കും ഏർപ്പെടുത്തിയിരിക്കുന്നത്.ഇനി എല്ലാ വർഷങ്ങളിലും നിശ്ചിത സമയത്ത്  ഇലക്ട്രോണിക് KYC ചെയ്തിരിക്കണം അതായത് കിസാൻ സമ്മാൻ നിധി വാങ്ങുന്ന കർഷകരെ കേന്ദ്ര സർക്കാരിന് ബോധ്യപ്പെടേണ്ടതാണ്.മുപ്പത്തിഏഴു ലക്ഷത്തിൽ പരം കർഷകർ ആണ് കിസാൻ സമ്മാൻ നിധി പദ്ധതിയിൽ അംഗം ആയിട്ടുള്ളത് ഇനി ഈ  കർഷ കർക്കെല്ലാം കിസാൻ സമ്മാൻ നിധി തുക ലഭിക്കണമെങ്കിൽ തീർച്ചയായും ആധാർ  E-KYC റെജിസ്ട്രേഷൻ ചെയ്തിരിക്കണം.കിസാൻ സമ്മാൻ നിധിയുടെ 2000 ലഭിക്കാൻ E-KYC  എങ്ങനെ ഫോണിൽ ചെയ്യാം എന്ന വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു.Kisan Samman Nidhi on E-KYC phone

കിസാൻ സമ്മാൻ നിധിയുടെ 2000 ലഭിക്കാൻ E-KYC ഫോണിൽ ചെയ്യാം|Kisan Samman Nidhi on E-KYC phone

  • ആധാർ  E-KYC റെജിസ്ട്രേഷൻ ഫോണിൽ ചെയ്യുന്നതിന് മുൻപ് കിസാൻ സമ്മാൻ നിധിയിൽ റെജിസ്റ്റർ ചെയ്തപ്പോൾ നൽകിയ മൊബൈൽ നമ്പർ ആധാർ കാർഡ് എന്നിവ എടുത്ത് വെയ്ക്കുക.ആധാർ നമ്പർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യാത്തവർ അത് ലിങ്ക് ചെയ്യുക.
  • Kissan Samman Nidhi E-KYC ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്യുക.
  • https://pmkisan.gov.in/aadharekyc.aspx അപ്പോൾ താഴെ കാണുന്നപോലെ കിസാൻ സമ്മാൻ നിധി വെബ്സൈറ്റ് തുറക്കുന്നതാണ്.

Kisan Samman Nidhi on E-KYC phone

  • ഇതിൽ farmers Corner എന്നതിന് താഴെ ക്ലിക്ക് ചെയ്യുക.
  • ശേഷം വരുന്ന പേജിൽ നിങ്ങളുടെ ആധാർ നമ്പർ ടൈപ്പ് ചെയ്യാൻ ആവിശ്യപെടുന്നതാണ്.

Kissan Samman Nidhi on E-KYC

  • അതിനു ശേഷം ഇമേജ് കോഡ് ടൈപ്പ് ചെയ്യുക (image text എന്നതിന്റെ അടുത്ത് കാണുന്ന അക്ഷരങ്ങളും അക്കങ്ങളും image text എന്ന കോളത്തിൽ ടൈപ്പ് ചെയുക)
  • അതിനു ശേഷം search ക്ലിക്ക് ചെയ്യുക.പിന്നീട് ഓപ്പൺ ആയി വരുന്ന പേജിൽ നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക.

 

Kissan Samman Nidhi E-KYC

  • അതിനു ശേഷം Get OTP എന്നതിൽ ക്ലിക്ക് ചെയ്യുക.അപ്പോൾ നിങ്ങൾ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ആറ് അക്ക OTP ലഭിക്കുന്നതാണ് ആ നമ്പർ OTP എന്നതിന് താഴെ ടൈപ്പ് ചെയ്യുക.
  • ശേഷം Submit For Auth എന്നതിൽ ക്ലിക്ക് ചെയുക.അപ്പോൾ  സ്‌ക്രീനിൽ  E-KYC Submit എന്ന് കാണിക്കുന്നതാണ്.നിങ്ങൾ നേരത്തെ റെജിസ്റ്റർ ചെയിതിട്ടുണ്ട് എങ്കിൽ E-KYC is Already Done എന്നാണ് കാണിക്കുക.(നിങ്ങൾ റെജിസ്റ്റർ ചെയ്തത് ശരിയാണോ എന്നറിയുന്നതിനായി ഒരിക്കൽ കൂടി ചെയിതു നോക്കാവുന്നതാണ് ശരിയാണെങ്കിൽ E-KYC is Already Done എന്നാണ് കാണിക്കുക.)

Kissan Samman Nidhi E-KYC

കിസാൻ സമ്മാൻ നിധിയിൽ അംഗമായ എല്ലാ കർഷകരും Kissan Samman Nidhi E-KYC നിർബന്ധമായും ചെയ്യുക.E-KYC റെജിസ്റ്റർ ചെയ്യാത്ത കർഷകർക്ക് ഇനി മുതൽ ഈ ആനുകൂല്യം ലഭിക്കുന്നതല്ല.

 

 

 

 

 

 

 

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here