അങ്കണവാടി ഹെൽപ്പർ, വർക്കർ ഒഴിവുകൾ

0

അങ്കണവാടി ഹെൽപ്പർ, വർക്കർ ഒഴിവുകൾ


വനിതാ-ശിശു വികസന വകുപ്പിനുകീഴിൽ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി അഡീഷണൽ പ്രൊജക്റ്റ് പരിധിയിലുള് അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം, മേലൂർ, പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികകളിൽ ഒഴിവുകളുണ്ട്. ഈ പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്. എസ്. എൽ.സി. പാസായിരിക്കണം. അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിഞ്ഞിരിക്കണം.


പ്രായപരിധി: 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാക്കിയവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം. എസ്.സി./ എസ്.ടി.  വിഭാഗത്തിലുള്ളവർക്ക് മൂന്നുവർഷത്ത വയസ്സിളവ് അനുവദിക്കുന്നതാണ്.

അപേക്ഷാഫോമിൻറ മാതൃക ചാലക്കുടി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് അതിരപ്പിള്ളി, കോടശ്ശേരി,പരിയാരം, മേലൂർ പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽനിന്നു ലഭിക്കും.നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വീണ്ടുംഅപേക്ഷിക്കേണ്ടതില്ല. മുൻവർഷങ്ങളിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കണം.

അപേക്ഷകൾ അയക്കേണ്ട
വിലാസം: ശിശുവികസന പദ്ധതി
ഓഫീസർ, ഐ.സി.ഡി.എസ്. പ്രോജക്ട്, ചാലക്കുടി അഡീഷണൽ, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി 680307.

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്‌റ്റംബർ 14 

LEAVE A REPLY

Please enter your comment!
Please enter your name here