കണ്ണൂർ ഗവ. ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ജനുവരി 13 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.
ലിഫ്റ്റ് ഓപ്പറേറ്റർ
(എസ്എസ്എൽസി/തത്തുല്യം, ലിഫ്റ്റ് ഓപ്പറേറ്ററായി 6 മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്),
സ്ട്രചർ കാരിയർ
(എസ്എസ്എൽസി/തത്തുല്യം),
വാച്ചർ
(എസ്എസ്എൽസി/തത്തുല്യം) എന്നീ തസ്തികളിലാണ് ഒഴിവുകൾ.
അപേക്ഷകർ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം