തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള തൊഴിൽ രഹിതർക്കും ശമ്പള വ്യവസ്ഥയിൽ സുസ്ഥിരമായ തൊഴിൽ ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ സഹായത്തോടെ കുടുംബശ്രീയിലൂടെ സൗജന്യ തൊഴിൽ പരിശീലനവും നിയമനവും എന്ന പദ്ധതി കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരങ്ങളിൽ ആരംഭിക്കുന്നു. തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദേശീയ തലത്തിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളും വിവിധ തൊഴിൽ മേഖലകളിൽ നിയമനവും നൽകും.
നഗരങ്ങളിലെ ദരിദ്രർക്ക് സൗജന്യ തൊഴിൽ പരിശീലനത്തിലൂടെ സുസ്ഥിരമായ ഉപജീവനമാർഗ്ഗം ഒരുക്കുന്നതിനാണ് ദേശീയ നഗര ഉപജീവന മിഷനു കീഴിൽ പദ്ധതി നടപ്പിലാക്കുന്നത്. തൊഴിൽ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ സർട്ടിഫൈഡ് കോഴ്സുകളിലൂടെ തൊഴിൽ ചെയ്യാൻ സന്നദ്ധരായ എല്ലാ തൊഴിൽ രഹിതർക്കും സൗജന്യ പരിശീലനവും നിയമനവും ലഭിക്കും. പരിശീലനത്തിനു ശേഷം സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സഹായങ്ങളും നൽകും
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകാരമുള്ള എൻസിവിടി എസ്എസ്സി സർട്ടിഫിക്കറ്റും സ്വകാര്യസ്ഥാപനത്തിൽ ജോലിയും ലഭിക്കും. ട്രെയിനിംഗ് ഫീസ്, സ്റ്റഡി മെറ്റീരിയൽസ്, പരീക്ഷ ഫീസ്, താമസം, ഭക്ഷണം, യാത്രാബത്ത എന്നിവ നഗരസഭ വഹിക്കും. എസ് എസ് എൽ സി മുതൽ യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ള നഗസഭയിൽ സ്ഥിരതാമസമുള്ള വാർഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് പദ്ധതി പ്രയോജനപ്പെടുത്താം.
പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർ ജനുവരി 9 രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ താഴെ പറയുന്ന നമ്പറിൽ വിളിച്ചോ വാട്സാപ്പിലൂടെ സന്ദേശമയച്ചോ പേര് രജിസ്റ്റർ ചെയ്യണം.
കാസർകോട് – 94467 51897
കാഞ്ഞങ്ങാട് – 9447505735
നീലേശ്വരം – 9746260688