കിഫ്ബിയിൽ ജോലി നേടാൻ ഇപ്പോൾ അവസരം

0
job vacancy in kerala

കേരള ഇൻഫ്രാസ്ട്രക്ചര്‍ ഇൻവസ്റ്റമെൻ്റ് ഫണ്ട് ബോര്‍ഡിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സീനിയര്‍ പ്രോജക്ട് അഡ്വൈസര്‍, പ്രോജക്ട് അഡ്വൈസര്‍, ജൂനിയര്‍ പ്രോജക്ട് അഡ്വൈസര്‍, സീനിയര്‍ ടെക്നിക്കൽ അഡ്വൈസര്‍, ടെക്നിക്കൽ അഡ്വൈസര്‍,  തുടങ്ങിയ ഒഴിവുകളിലേക്ക് മെയ് 31 ന് മുൻപായി അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണവും യോഗ്യത വിവരങ്ങളും അപേക്ഷിക്കേണ്ട തീയതിയും തുടങ്ങി കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

സീനിയര്‍ പ്രോജക്ട് അഡ്വൈസര്‍, പ്രോജക്ട് അഡ്വൈസര്‍, ജൂനിയര്‍ പ്രോജക്ട് അഡ്വൈസര്‍, സീനിയര്‍ ടെക്നിക്കൽ അഡ്വൈസര്‍, ടെക്നിക്കൽ അഡ്വൈസര്‍ തസ്തികകളിൽ ആവശ്യമായ യോഗ്യത ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവുമാണ് . സീനിയര്‍ പ്രോജക്ട് അഡ്വൈസര്‍ കുറഞ്ഞത് 20 വർഷത്തെ പ്രവർത്തി പരിചയം വേണം. 10,000 രൂപയാണ് ദിവസേന ശമ്പളം. പ്രോജക്ട് അഡ്വൈസര്‍ കുറഞ്ഞത് 15 വർഷത്തെ പ്രവർത്തി പരിചയം വേണം. 6000 രൂപയാണ് ദിവസേന ശമ്പളം.

ജൂനിയര്‍ പ്രോജക്ട് അഡ്വൈസര്‍ അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം വേണം. 2500 രൂപയാണ് ദിവസേന ശമ്പളം. സീനിയര്‍ ടെക്നിക്കൽ അഡ്വൈസര്‍ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം വേണം. 4000 രൂപയാണ് ദിവസേന ശമ്പളം.ടെക്നിക്കൽ അഡ്വൈസര്‍ തസ്തികയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം . 2500 രൂപയാണ് ദിവസേന ശമ്പളം.നോട്ടിഫിക്കേഷൻ വായിച്ചു മനാസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കാം.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here