കേന്ദ്ര സർവീസിൽ കെമിസ്റ്റ്, സയന്റിസ്റ്റ് ഒഴിവുകൾ

upsc latest job

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ കെമിസ്‌റ്റ് തസ്‌തികയിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർബോർഡിൽ സയന്റിസ്റ്റ് തസ്‌തികയിലുമായി 40 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.

കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ 2021 മുഖേനയാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 21നു നടത്തും. ജൂലൈ 17, 18 തീയതികളിലാകും മെയിൻ പരീക്ഷ. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.

ഓൺലൈൻ വഴി മാത്രമാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 27.

തസ്‌തിക, ഒഴിവ്, യോഗ്യത തുടങ്ങിയ വിവരങ്ങൾ  ചുവടെ.

കാറ്റഗറി–1 (ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, മിനിസ്‌ട്രി ഓഫ് മൈൻസ്)

1. കെമിസ്‌റ്റ്, ഗ്രൂപ്പ്–എ: 15 ഒഴിവ്.

കാറ്റഗറി–2 (സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, മിനിസ്‌ട്രി ഓഫ് വാട്ടർ റിസോഴ്‌സസ്)

  • സയന്റിസ്റ്റ് (ബി) – ഹൈഡ്രോജിയോളജി ഗ്രൂപ്പ് എ: 16 ഒഴിവ്.
  • സയന്റിസ്റ്റ് (ബി) – കെമിക്കൽ ഗ്രൂപ്പ് എ: 3 ഒഴിവ്.
  • സയന്റിസ്റ്റ് (ബി) – ജിയോഫിസിക്സ് ഗ്രൂപ്പ് എ: 6 ഒഴിവ്.

പ്രായം: അപേക്ഷകർക്ക് 21 വയസ് പൂർത്തിയായിരിക്കണം. എന്നാൽ 32 തികയരുത്. 2021 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ്. മറ്റ് യോഗ്യരായവർക്കും നിയമാനുസൃത ഇളവു ലഭിക്കും.

യോഗ്യത തസ്‌തിക തിരിച്ചു താഴെ കൊടുത്തിരിക്കുന്നു .

കെമിസ്‌റ്റ്, സയന്റിസ്റ്റ് (കെമിക്കൽ):

  • കെമിസ്‌ട്രി/ അപ്ലൈഡ് കെമിസ്‌ട്രി/ അനലിറ്റിക്കൽ കെമിസ്‌ട്രിയിൽ എംഎസ്‌സി.

സയന്റിസ്റ്റ് (ഹൈഡ്രോജിയോളജി ): 

  • ജിയോളജി/ അപ്ലൈഡ് ജിയോളജി/ മറൈൻ ജിയോളജിയിൽ പിജി ബിരുദം/ പിജി ഡിപ്ലോമ (കുറഞ്ഞത് രണ്ടു വർഷം).അല്ലെങ്കിൽ 
  • ഹൈഡ്രോജിയോളജിയിൽ പിജി ബിരുദം/ പിജി ഡിപ്ലോമ (കുറഞ്ഞത് രണ്ടു വർഷം).

സയന്റിസ്റ്റ് (ജിയോഫിസിക്സ് ): 

  • ഫിസിക്‌സ്/ അപ്ലൈഡ് ഫിസിക്‌സ്/ ജിയോഫിസിക്‌സ്/ അപ്ലൈഡ് ജിയോഫിസിക്‌സ്/ മറൈൻ ജിയോഫിസിക്‌സ് എംഎസ്‌സി അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എംഎസ്‌സി (എക്‌സ്പ്ലൊറേഷൻ ജിയോഫിസിക്‌സ്) അല്ലെങ്കിൽ എംഎസ്‌സി (ടെക്) (അപ്ലൈഡ് ജിയോഫിസിക്‌സ്).

അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ നിശ്‌ചിത തീയതിക്കകം യോഗ്യത നേടണം.

തിരഞ്ഞെടുപ്പ്: ഫെബ്രുവരി 21നു രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രിലിമിനറി പരീക്ഷ നടക്കും. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്. ചെന്നൈയും ബെംഗളൂരുവുമാണ് കേരളത്തിനു തൊട്ടടുത്ത കേന്ദ്രങ്ങൾ. മെയിൻ പരീക്ഷയ്ക്കു ചെന്നൈയാണ് അടുത്തുള്ള കേന്ദ്രം. 400 മാർക്കിന്റേതാണു പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ 600 മാർക്കിന്റേതാണ്.

രണ്ടാംഘട്ടമായ പഴ്സനാലിറ്റി ടെസ്റ്റിന് പരമാവധി മാർക്ക് 200. പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങളും വിശദമായ സിലബസും വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷാഫീസ്: 200 രൂപ. വിസാ/ മാസ്‌റ്റർ/ റുപേ/ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖേനയും എസ്‌ബിഐ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും ഏതെങ്കിലും എസ്‌ബിഐ ശാഖയിൽ നേരിട്ടും ഫീസ് അടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികജാതി/ വർഗക്കാർക്കും വികലാംഗർക്കും ഫീസില്ല. 

നേരിട്ട് പണമടയ്ക്കുന്നവർ ഒക്ടോബർ 26 നകം തന്നെ ഫീസ് അടയ്ക്കണം.

അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 

Important Links

Official Notification

Click Here

Apply Now

Click Here

Official Website

Click Here

Join Job News Telegram Group

Click Here

Join Job News WhatsApp Group

Click Here

Check Also

വാക്ക് ഇൻ ഇന്റർവ്യൂ

മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, …

Leave a Reply

Your email address will not be published. Required fields are marked *