ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡാറ്റാ എൻട്രി ചെയ്യുന്നതിനും വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതിനും ഒരുവർഷത്തെ കരാറടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
ബിരുദധാരിയും ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം) കോഴ്സുകൾ കേരള, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പാസായിട്ടുള്ളവരും ഡാറ്റാ എൻട്രി നടത്തുന്നതിലും ഇന്റർനെറ്റ് ഉപയോഗിക്കുന്നതിലും നല്ല അറിവും പ്രവൃത്തിപരിചയം ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ശമ്പളം:
20,000/- രൂപ
അപേക്ഷിക്കേണ്ടവിധം?
ജൂൺ 12 നകം തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിൽ ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നേരിട്ടോ തപാൽ മാർഗമോ അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
വിലാസം:
സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി,
എ ഡി ആർ ബിൽഡിംഗ്,
അയ്യന്തോൾ പി ഒ, തൃശൂർ.
ഫോൺ : 0487 2363779