നിരവധി താത്കാലിക ഒഴിവുകൾ

0

പ്രോജക്ട് ഓഫീസർ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ജി.ഐ.എസ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (01.01.2021 അടിസ്ഥാനമാക്കി). പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. യോഗ്യത, പ്രവൃത്തി പരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷകൾ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം, പിൻ-695 003 എന്ന വിലാസത്തിൽ ലഭിക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 0471-2314385.

അഡ്വക്കേറ്റ് ഗ്രാന്റ്‌സ് പദ്ധതി

ജുഡീഷ്യറിയിൽ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന അഡ്വക്കേറ്റ് ഗ്രാന്റ്‌സ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാർ കൗൺസിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തു തന്നെ പ്രാക്ടീസ് ചെയ്യുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ട നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 15. അപേക്ഷാഫോമും, വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: എറണാകുളം മേഖലാ ഓഫീസ് – 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ് – 0495 2377786.

ദിവസ വേദന അടിസ്ഥാനത്തിൽ നിയമനം 

തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ കർഡിയാക് അനസ്തറ്റിസ്റ്റ്, തിയറ്റർ നഴ്‌സ്, പെർഫ്യൂഷനിസ്റ്റ് എന്നീ തസ്തകകളിലേക്ക് ഹൃദ്യം പദ്ധതി വഴി നിയമനം നടത്തുന്നു.
കാർഡിയാക് അനസ്തറ്റിസ്റ്റ്:- യോഗ്യത: ഡി.എം കാർഡിയാക് അനസ്‌തേഷ്യ. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ഡി.സി.സി (കാർഡിയാക് അനസ്‌തേഷ്യ) ഉള്ളവരെയും പരിഗണിക്കും.
തിയറ്റർ നഴ്‌സ്:- ബി.എസ്‌സി/ജി.എൻ.എം (നഴ്‌സിംഗ്) കൂടാതെ ശ്രീചിത്ര പോലുള്ള സ്ഥാപനങ്ങളിൽ പീഡിയാക് കാർഡിയാക് സർജറി ഓപ്പറേഷൻ തിയറ്ററിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാകണം. ഈ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.
പെർഫ്യൂഷനിസ്റ്റ്:- ബി.എസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി/പി.ജി ഡിപ്ലോമ/ ഡിപ്ലോമ (ക്ലിനിക്കൽ പെർഫ്യൂഷൻ), ശ്രീചിത്ര പോലുള്ള സ്ഥാപനങ്ങളിൽ നിന്നും പീഡിയാട്രിക് കാർഡിയാക് സർജറി ഓപ്പറേഷൻ തിയറ്ററിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉള്ളവർ അപേക്ഷിച്ചാൽ മതിയാകും.
താത്പര്യമുള്ളവർ ജൂലൈ 30ന് അഞ്ച് മണിക്ക് മുമ്പ് എസ്.എ.റ്റി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. വിലാസം: സൂപ്രണ്ട്, എസ്.എ.റ്റി ആശുപത്രി, തിരുവനന്തപുരം. ഫോൺ: 0471-2528870.

LEAVE A REPLY

Please enter your comment!
Please enter your name here