പാലക്കാട് ഐഐടി യിൽ അവസരം

0
പാലക്കാട് ഐഐടി യിൽ അവസരം


പാലക്കാട് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 6 ഒഴിവ് ഓൺലൈനായി അപേക്ഷിക്കണം അനധ്യാപക വിഭാഗത്തിലാണ് അവസരം.

അസിസ്റ്റൻറ് രജിസ്ട്രാർ – 1 (ജനറൽ)

യോഗ്യത: ബിരുദാനന്തരബിരുദം. മാനേജ്മെൻറ്/ ഫിനാൻസ് ആൻഡ് അക്കൗണ്ട്സിൽ പ്രൊഫഷണൽ യോഗ്യത. എട്ട് വർഷത്തെ പ്രവൃത്തിപരിചയം കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ഓട്ടോമെഷൻ പരിജ്ഞാനം. ഡെപ്യൂട്ടേഷൻ നിയമവും പരിഗണിക്കപ്പെടും.
പ്രായപരിധി: 45 വയസ്സ്

ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട്-2 (ഒ.ബി.സി.-1 ,SC -1 )

യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ. / ബി. ടെക്/ എം.എസ്. സി./ എം .സി. എ. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഓരോ ഒഴിവു വീതം ആണ്.
പ്രായപരിധി: 32 വയസ്സ്

ജൂനിയർ ടെക്നീഷ്യൻ- 2 (SC -1 ജനറൽ -1)

യോഗ്യത: ആദ്യത്തെ തസ്തികയിലേക്കുള്ള യോഗ്യത.കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഡിപ്ലോമ/ ബിരുദം അല്ലെങ്കിൽ പത്താംക്ലാസും രണ്ടുവർഷത്തെ ITI യും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. രണ്ടാമത്തെ തസ്തികയിലേക്കുള്ള യോഗ്യത കെമിസ്ട്രി വിരുദം.
പ്രായപരിധി: 27 വയസ്സ്

ജൂനിയർ അസിസ്റ്റൻറ്-1 (ജനറൽ)

യോഗ്യത: ആർട്സ്/ സയൻസ്/ ഹ്യൂമാനിറ്റീസ്/ വിഷയത്തിൽ ബിരുദാനന്തര ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം. പ്രായപരിധി: 27 വയസ്. വിശദമായ വിജ്ഞാനത്തിനും അപേക്ഷിക്കാനും ആയി താഴെ കൊടുത്തിട്ടുള്ള വെബ്സൈറ്റ് കാണുക. അപേക്ഷാ ഫീസ് 100 രൂപ SC, SD, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി ഫീസടക്കാം.
ഓൺലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകർപ്പ്
The Registrar,
IIT Palakkad,
Ahalia Integrated Campus,
Kozhipara-678557

എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷയുടെ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി : മെയ് 15 അപേക്ഷയുടെ പകർപ്പ് തപാലിൽ ലഭിക്കേണ്ട അവസാന തീയതി : മെയ് 22

LEAVE A REPLY

Please enter your comment!
Please enter your name here