1)- 40 മെഡിക്കൽ സ്പെഷലിസ്റ്റ് കൺസൽറ്റന്റ്
കോൾ ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള ഭാരത് കോക്കിങ് കോൾ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി മെഡിക്കൽ സ്പെഷലിസ്റ്റ് കൺസൽറ്റന്റിന്റെ 40 ഒഴിവുകളുണ്ട്. കോൾ ഇന്ത്യ/ സബ്സിഡിയറികളിൽ നിന്നോ വിരമിച്ച മെഡിക്കൽ സ്പെഷലിസ്റ്റുകൾക്കാണ് അവസരം. കരാർ നിയമനമാണ്. മേയ് 6 വരെ അപേക്ഷിക്കാം. അനസ്തീസിയ, ഡെർമറ്റോളജി, ഇഎൻടി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോളജി, പബ്ലിക് ഹെൽത്ത് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.
2)- 19 ജനറൽ മെഡിക്കൽ കൺസൽറ്റന്റ്
ഭാരത് കോക്കിങ് കോൾ ലിമിറ്റഡിൽ മെഡിക്കൽ പ്രഫഷനലുകൾക്ക് ജനറൽ മെഡിക്കൽ കൺസൽറ്റന്റ് ആകാം.
19 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. മേയ് 6 വരെ അപേക്ഷിക്കാം.
Official Notification (1) Click Here