യു പി എസ് സി ഏറ്റവും പുതിയ വിജ്ഞാപനം 53 ഒഴിവുകൾ

0
UPSC Recruitment Malayalam

യുപിഎസ്‌സി വിജ്ഞാപനം: 53 ഒഴിവ്

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 53 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 27. തസ്തിക ഒഴിവുകളുടെ എണ്ണം ചുവടെ. 
തസ്തിക ഒഴിവുകളുടെ എണ്ണം
ശാസ്ത്രജ്ഞൻ ‘ബി’ (ജിയോ ഫിസിക്‌സ്) 02
ശാസ്ത്രജ്ഞൻ ‘ബി’ (ഫിസിക്‌സ്) 02
ശാസ്ത്രജ്ഞൻ ‘ബി’ (കെമിസ്ട്രി) 01
അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് 17
സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാർഡിയോളജി) 03
സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാർഡിയോത്തോറാസിക് സർജറി) 04
സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാൻസർ സർജറി) 03
സിസ്റ്റം അനലിസ്റ്റ് 05
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (മൈക്രോബയോളജി / ബാക്ടീരിയോളജി) 03
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (നെഫ്രോളജി) 01
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (യൂറോളജി) 02
ഇംഗ്ലീഷിലെ ലക്ചറർ 01
വെറ്ററിനറി അസിസ്റ്റന്റ് സർജൻ 09

അപേക്ഷിക്കേണ്ട വിധം: ഓൺലൈനായി അപേക്ഷിക്കണം. www.upsconline.nic.in  എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here