റെയിൽവേ പാലക്കാട് ഡിവിഷനിൽ അവസരങ്ങൾ.

0
റെയിൽവേ പാലക്കാട് ഡിവിഷനിൽ അവസരങ്ങൾ.

റെയിൽവെയിൽ ജോലി നേടാൻ സുവർണ്ണാവസരം . ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള പാലക്കാട് ഡിവിഷനിൽ മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പാലക്കാട് ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റൽ, ഷോർണൂർ സബ്ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ആയിരിക്കും നിയമനം. കോവിഡ്-19 രോഗബാധയെത്തുടർന്നുണ്ടായ അടിയന്തര സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം. നിയമനം നടക്കുന്നത് മൂന്നുമാസത്തെ കരാർ അടിസ്ഥാനത്തിലാകും .ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് )വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

അപേക്ഷകൾ ക്ഷണിച്ചത് തസ്തികകളും അതിന്റെ യോഗ്യത വിവരങ്ങളും ശമ്പള സ്കൈലും, അപേക്ഷിക്കേണ്ട രീതിയും മറ്റു വിവരങ്ങൾക്കും തുടർന്ന് വായിക്കുക. സ്റ്റാഫ് നേഴ്സ് തസ്തികയിൽ 14 ഒഴിവുകൾ ആണുള്ളത്. പ്രായപരിധി 55 വയസ്സ് വരെയാണ്.44,900 രൂപയും മറ്റു അനുകൂല്യങ്ങളുമാണ് ശമ്പളം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും നഴ്സിംഗ് ഡിഗ്രീ ആണ് യോഗ്യത. അനസ്‌തേഷ്യോളജിസ്റ് ഡോക്ടർ തസ്തികയിൽ 32ഒഴിവുകൾ ഉണ്ട്. 55 വയസ്സാണ് പരമാവധി പ്രായപരിധി. 75,000 രൂപയും മറ്റു അനുകൂല്യങ്ങളുമാണ് ശമ്പളം.

ഹൌസ് കീപ്പിങ് അസിസ്റ്റന്റ് തസ്‌തിയിൽ 55 ഒഴിവുകൾ ഉണ്ട്. പത്താം ക്ലാസ് യോഗ്യതയും 55 വയസ്സിന് താഴെയുള്ളവർക്കും ഈ തസ്തികയിൽ അപേക്ഷിക്കാം. 18,000 രൂപയും മറ്റു അനുകൂല്യങ്ങളുമാണ് ശമ്പളം. ഹോസ്പിറ്റൽ അറ്റന്റന്റ് തസ്തികയിൽ 30 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസ് ആണ് ആവശ്യമായ യോഗ്യത. പരമാവധി പ്രായ പരിധി 55 വയസ്സാണ്  18,000 രൂപയും മറ്റു അനുകൂല്യങ്ങളുമാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

റേഡിയോഗ്രാഫർ തസ്തികയിൽ 3 ഒഴിവുകളുണ്ട്. ആവശ്യമായ യോഗ്യത 10,+2, കൂടാതെ റേഡിയോഗ്രാഫിയിൽ ഡിപ്ലോമ. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 29,200 മറ്റു അനുകൂല്യങ്ങളുമാണ്. ആറ് ഒഴിവുകളാണ് ലാബ് ടെക്‌നീഷ്യൻ തസ്‌തിയിൽ ഉള്ളത്. ബിയോകെമിസ്ട്രി/ മൈക്രോബയോളജി അല്ലെങ്കിൽ തത്തുല്ല്യ ഡിഗ്രീ ആണ് യോഗ്യത. 21,700 രൂപയും മറ്റു അനുകൂല്യങ്ങളുമാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയിൽ 2 ഒഴിവുകളുണ്ട്. ആവശ്യമായ യോഗ്യത ബിഎസ്സി+ഹീമോഡയാലിസിസ് ഡിപ്ലോമ. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 29,200 രൂപയും മറ്റു ആനുകൂല്യങ്ങളും.

[email protected] എന്ന മെയിൽ ഐഡിയിലേക്ക് ഫിൽ ചെയ്ത് ആപ്ലിക്കേഷനും രേഖകളും( ഐഡന്റിറ്റി കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) അപ്‌ലോഡ് ചെയ്യുക. 24/04/2020.ആണ് അവസാന തീയതി.ഡോക്ടർ :27/04/2020 at 10:00 AM ,നഴ്സിംഗ് സ്റ്റാഫ് :28/04/2020 at 10:00 AM.ലാബ് ടെക്‌നിഷ്യൻ , ഡയാലിസിസ് ടെക്‌നിഷ്യൻ  റേഡിയോഗ്രാഫർ :29/04/2020 at 10:00 AM .ഹോസ്പിറ്റൽ അറ്റന്റന്റ് , ഹൗസ് കീപ്പിങ് :30/04/2020 at 10:00 AM

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here