വെസ്റ്റേൺ കോൾഫീൽഡിൽ 303 അപ്രൻറിസ് ഒഴിവ്. ഗ്രാജുവേറ്റ്,ടെക്നീഷ്യൻ അപ്രൻറിസ് തസ്തികയിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാം. മേയ് 5 മുതലാണ് അപേക്ഷിച്ചുതുടങ്ങാനാവുക.
ഗ്രാജുവേറ്റ് അപ്രൻറിസ്-101
യോഗ്യത: യു.ജി.സി./ എ.ഐ.സി.ടി.ഇ./സംസ്ഥാന കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് മെനിങ് എൻജിനീയറി ങ്ങിൽ ബി.ഇ./ബി.ടെക്./ എ.എം.ഐ.ഇ. നാഷണൽ അപ്രൻറിസ് ട്രെയിനിങ് സ്കീമിൽ രജിസ്റ്റർ ചെയ്തിരിക്കണം. സ്റ്റൈപ്പെൻഡ്: 9,000 രൂപ.
ടെക്നീഷ്യൻ അപ്രൻറിസ്-202
യോഗ്യത: യു.ജി.സി./ എ.ഐ.സി.ടി.ഇ./ സംസ്ഥാന കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് മെനിങ് മൈനിങ് ആൻഡ് മെൻ സർവേയിങ് ഡിപ്ലോമ. നാഷണൽ അപ്രൻറിസ് ട്രെയിനിങ് സ്കീമിൽ രജിസ്റ്റർ ചെയ്തി രിക്കണം. സ്റ്റൈപ്പെൻഡ്: 8,000 രൂപ.
30.06.2017-ന് മുൻപ് പാസായവർക്കും ഇപ്പോൾ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയില്ല. ഒരുവർഷത്ത ട്രെയിനിങ്ങായിരിക്കും. വെസ്റ്റേൺ കോൾഫീൽഡിൻറ വിവിധ സ്ഥല ങ്ങളിലായിരിക്കും നിയമനം.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 19.