പാലക്കാട് ജില്ലയിൽ അനലിറ്റിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ

0
Analytical Assistant Vacancies

ആലത്തൂരിൽ പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജണൽ ലാബിന്റെ പ്രവർത്തനങ്ങൾക്ക് അനലിറ്റിക്കൽ അസിസ്റ്റന്റ് (ടെയിനി) തസ്തികയിലേക്ക് 2021-22 വർഷത്തേക്ക് അപേക്ഷകൾ ക്ഷണിച്ചു.

കരാർ അടിസ്ഥാനത്തിലാണ് നിയമനം. അനലിറ്റിക്കൽ അസിസ്റ്റന്റ് (ടെയിനി) കെമിസ്ട്രി തസ്തികക്ക് ബി.ടെക് ഡയറി സയൻസ് ആൻഡ് ടെക്നോളജിയാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ എം.എസ്.സി കെമിസ്ട്രി യോഗ്യതയുള്ളവരെ പരിഗണിക്കും.

അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) മൈക്രോബയോളജി തസ്തികക്ക് എം.ടെക് ഡയറി മൈക്രോബയോളജി അല്ലെങ്കിൽ എം.എസ്.സി ഫുഡ് മൈക്രോബയോളജിയാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ എം.എസ്.സി മൈക്രോ ബയോളജി യോഗ്യതയുള്ളവരെ പരിഗണിക്കും.

അപേക്ഷകർ കുറഞ്ഞത് ആറ് മാസത്തെ എൻ.എ.ബി.എൽ പ്രവർത്തി പരിചയം നേടിയിരിക്കണം. 17500 രൂപയാണ് വേതനം . ഓരോ ഒഴിവ് വീതമാണ് ഉള്ളത്.

പ്രായപരിധി 21 – 35 അപേക്ഷ, ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ജൂലൈ 19ന് വൈകിട്ട് അഞ്ചിന് മുൻപ് നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പാൾ ക്ഷീര പരിശീലന കേന്ദ്രം, ക്ഷീര വികസനവകുപ്പ്, ആലത്തൂർ, പാലക്കാട് 678541 എന്ന വിലാസത്തിൽ സമർപ്പിക്കണം.

അപേക്ഷയിൽ ഫോൺ നമ്പർ വ്യക്തമായി എഴുതണം. ഇന്റർവ്യൂ സമയത്ത് അസ്സൽ യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ കരുതണം. കൂടിക്കാഴ്ചക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് ജൂലൈ 22ന് ഉച്ചക്ക് 12ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. അഭിമുഖം ജൂലൈ 28 രാവിലെ 11ന് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ നടത്തും.

ഫോൺ നമ്പർ : 04922 226 040

LEAVE A REPLY

Please enter your comment!
Please enter your name here