മൃഗസംരക്ഷണ വകുപ്പ് ഒഴിവുകൾ Animal-Husbandry-Recruitment:മൃഗ സംരക്ഷണ പരിശീലന കേന്ദ്രം കുടപ്പനക്കുന്ന് മൃഗസംരക്ഷണ വകുപ്പിൽ മീഡിയ ഡിവിഷൻ പ്രവർത്തനങ്ങൾ സഞ്ജമാക്കുന്നതിന് കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു.24/11/2021 – 25/11/2021 തീയ്യതികളിൽ രാവിലെ 10 മണിക്കാണ് വാക്ക് ഇൻ ഇന്റർവ്യൂ നടക്കുന്നത്.എല്ലാ തസ്തികകളിലേക്കും ലഭ്യമാകുന്ന ഓണറേറിയം 28000/ – യാണ്താ.ല്പര്യമുള്ളവർ ബയോഡാറ്റയോടൊപ്പം ആധാർ ,വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒറിജിനലും സഹിതം ഇന്റർവ്യൂവിൽ എത്തിച്ചേരുക.മൃഗസംരക്ഷണ വകുപ്പ് ഒഴിവുകൾ| Animal-Husbandry-Recruitmentതസ്തികയുടെ വിശദമായ വിവരങ്ങൾ താഴെക്കൊടുക്കുന്നു.
മൃഗ സംരക്ഷണവകുപ്പ് തസ്തികകൾ |Animal-Husbandry-Recruitment
- അസിസ്റ്റന്റ് എഡിറ്റേഴ്സ് :02
- വീഡിയോഗ്രാഫർ :01
- ഡിസൈനർ :01
- ഐടി അസിസ്റ്റൻറ് : 01
മൃഗസംരക്ഷണവകുപ്പ് ഒഴിവിലേക്കുള്ള അടിസ്ഥാന യോഗ്യതകൾ|Animal-Husbandry-Recruitment Qualification Details:
അസിസ്റ്റന്റ് എഡിറ്റേഴ്സ്
ഏതെങ്കിലും അംഗീകൃത സർവകലാശാല ബിരുദം,രണ്ടുവർഷത്തെ കുറയാത്ത മാധ്യമ പരിചയം (PRDഅംഗീകാരമുള്ള പത്രത്തിലോ ചാനലിലോ ജോലി ചെയ്തവരായിരിക്കണം )ജേർണലിസം ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കും അപേക്ഷിക്കാം.
വീഡിയോഗ്രാഫർ
C Dit,വീഡിയോ അക്കാദമി ഉൾപ്പെടയുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വീഡിയോ ഗ്രാഫിയിലുള്ള ഡിപ്ലോമ/ഡിഗ്രി ഇൻ മാസ് കമ്യൂണിക്കേഷൻ,പ്രാവിണ്യ പരിജ്ഞാനം നേടിയവരായിരിക്കണം.
ഡിസൈനർ
അംഗീകൃത സർവകലാശാലയിൽ നിന്നും BFA(അപ്ലൈഡ് ആർട്സിൽ)ബിരുദം. BFAബിരുദദാരികളുടെ അഭാവത്തിൽ ഇൻ ഡിസൈൻ പോലുള്ള ഡിസൈനിങ് സോഫ്റ്റ് വെയറിൽ പ്രാവിണ്യം നേടിയവരെയും പരിഗണിക്കുന്നതാണ്.പ്രവർത്തിപരിചയം അഭികാമ്യമാണ്.പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.
ഐടി അസിസ്റ്റൻറ്
B Tech കമ്പ്യൂട്ടർ സയൻസിൽ ബിരുദം/ ഡിപ്ലോമ ഉണ്ടായിരിക്കണം. പ്രവർത്തിപരിചയം അഭികാമ്യമാണ്.പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.
മൃഗസംരക്ഷണവകുപ്പ് ഒഴിവിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ തീയ്യതികൾ
- അസിസ്റ്റന്റ് എഡിറ്റേഴ്സ് ,വീഡിയോഗ്രാഫർ :24/11/2021 രാവിലെ 10 മണിക്ക്.
- ഡിസൈനർ , ഐടി അസിസ്റ്റൻറ് :25/11/2021 രാവിലെ 10 മണിക്ക്.