ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അണ്ണാ യുണിവേഴ്സസിറ്റിയിലേക്കാണ് അവസരം വന്നിരിക്കുന്നത്. പ്രൊഫഷണൽ അസിസ്റ്റന്റ്/ക്ലറിക്കൽ അസിസ്റ്റന്റ് / പ്യൂൺ തസ്തികകളിൽ ആറു മാസത്തേക്ക് താത്കാലിക നിയമനമാണ് നടത്തുന്നത്.മൊത്തം 24 ഒഴിവുകളാണ് വന്നിട്ടുള്ളത്.ഇതിലേക്ക് ഓൺലൈൻ ആയിട്ടാണ് അപേക്ഷ അയേക്കേണ്ടത്.അപേക്ഷ അയേക്കേണ്ട അവസാനതിയ്യതി സെപ്റ്റംബർ 03 വരെയാണ്.
തസ്തിക : പ്രൊഫെഷണൽ അസിസ്റ്റന്റ് -06 , യോഗ്യത -കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ ബി.ഇ / ബി.ടെക്.
തസ്തിക : പ്രൊഫെഷണൽ അസിസ്റ്റന്റ് II -09 ,യോഗ്യത – മാത്തമാറ്റിക്സ് / ഇൻഫർമേഷൻ ടെക്നോളജി എം.എസ്.സി / എം.കോം / എം.ബി.എ/ എം.സി.എ.
തസ്തിക : ക്ലറിക്കൽ അസിസ്റ്റന്റ് – 06 , യോഗ്യത സയൻസ്/ആർട്സ് ബിരുദം,കമ്പ്യൂട്ടർ അഭികാമ്യം.
തസ്തിക :പ്യൂൺ –03 ,യോഗ്യത എട്ടാം ക്ലാസ് പാസായിരിക്കണം
വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനുള്ള ലിങ്കും താഴെകൊടുത്തിട്ടുണ്ട്.