ഏഴാം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ ജോലി ഒഴിവുകൾ

0
AYURVEDHA HOSPITAL JOBS

പത്തനംതിട്ട: അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റ്, അറ്റൻഡർ തസ്തികയിലേക്ക് 90 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഈ തസ്തികയിൽ നിയമനം ആഗ്രഹിക്കുന്നവർ ഏഴാം ക്ലാസ് പാസായവരും, 50 വയസിൽ താഴെ പ്രായം ഉള്ളവരും, പൂർണ ആരോഗ്യമുള്ളവരും പത്തനംതിട്ട ജില്ലക്കാരും ആയിരിക്കണം.

രേഖകൾ സഹിതം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിൽ സെപ്റ്റംബർ ഒന്നിന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണമെന്ന് പത്തനംതിട്ട ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഫോൺ നമ്പർ : 04735 231 900

LEAVE A REPLY

Please enter your comment!
Please enter your name here