കോസ്റ്റൽ വാർഡൻ ഒഴിവുകൾ|Coastal warden vacancies

0

കോസ്റ്റൽ വാർഡൻ ഒഴിവുകൾ|Coastal warden vacancies

സംസ്ഥാനത്തെ ഏഴ് തീരദേശ പോലീസ് സ്റ്റേഷനുകളിൽ 36 ഒഴിവിലേക്കാണ് പരമ്പരാഗത മൽസ്യ തൊഴിലാളി വിഭാഗങ്ങളിൽപെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.കരാർ അടിസ്ഥാനത്തിലാണ്  കോസ്റ്റൽ വാർഡൻ ഒഴിവു കളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അഴിക്കോട്,മുനക്കടവ്,അഴിക്കൽ,തലശേരി,തൃക്കരിപ്പൂർ,ബേക്കൽ,കുമ്പള,എന്നി തീരപ്രദേശ പോലീസ് സ്റ്റേഷനുകളിലാണ് നിയമനം.ഈ തസ്തികയിലേക്ക് സ്ത്രീ കൾക്ക് മുൻഗണന ലഭിക്കുന്നതാണ്.കോസ്റ്റൽ വാർഡൻ ഒഴിവുകൾ|Coastal warden vacancies കളിലേക്ക് തപാൽ വഴിയാണ് അപേക്ഷ അയക്കേണ്ടത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 15/01/2022 വരെയാണ്.

കോസ്റ്റൽ വാർഡൻ ഒഴിവുകൾ പ്രായ പരിധി വിദ്യാഭ്യാസ യോഗ്യത  |Coastal warden vacancies

പ്രായ പരിധി :

പ്രായം 2021 ജനുവരി ഒന്നിന് 18 നും 50 ഇടയ്ക്കായിരിക്കണം.പ്രായം കുറഞ്ഞവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത:

പത്താം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.കടലിൽ നീന്താനുള്ള കഴിവ് നിർബന്ധനായി ഉണ്ടായിരിക്കണം.

കോസ്റ്റൽ വാർഡൻ ഒഴിവുകൾ|Coastal warden vacancies കളിലേക്ക് എങ്ങനെ അപേക്ഷിക്കാം ?

അപേക്ഷാ ഫോറം കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.https://keralapolice.gov.in/

പൂരിപ്പിച്ച അപേക്ഷയും പ്രായം വിദ്യാഭ്യാസ യോഗ്യത (എസ്.എസ്.എൽ.സി,പ്ലസ് ടു ബിരുദം,ബിരുദാന്തര ബിരുദം മറ്റുള്ളവ)ഫിഷർമെൻ സർട്ടിഫിക്കറ്റ്,നേറ്റിവിറ്റി സർട്ടിഫിക്കറ്റ്,റേഷൻ കാർഡ് എന്നി രേഖ കളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തീര ദേശ പോലീസ് ആസ്ഥാനത്ത് ജനുവരി 15 ന് വൈകുന്നേരം 5 മണിക്ക് മുൻപ് നേരിട്ടോ അല്ലെങ്കിൽ താഴെക്കൊടുത്തിരിക്കുന്ന വിലാസത്തിൽ തപാൽ വഴിയോ എത്തിക്കേണ്ടതാണ്.

വിലാസം  : ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്,കോസ്റ്റൽ പോലീസ്,കോസ്റ്റൽ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ്,മറൈൻ ഡ്രൈവ്,എറണാകുളം ജില്ലാ.പിൻകോഡ് 682031

 

LEAVE A REPLY

Please enter your comment!
Please enter your name here