കരാര്‍ നിയമനം

0

പ്രധാന മന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റ്, ഓവര്‍സീയര്‍ തസ്തികകളിലെ ഓരോ ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പൊതുമരാമത്ത്/ ജലവിഭവ/ ഹാര്‍ബര്‍ എന്‍ജിനിയറിങ്/ തദ്ദേശസ്വയം ഭരണ/ ഫോറസറ്റ് വകുപ്പില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ടോ അതിനു മുകളിലോ ഉള്ള തസ്തികകളില്‍ നിന്നു വിരമിച്ചവര്‍ക്ക് സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ അപേക്ഷിക്കാം. പ്രായം 60 വയസിന് താഴെ. 20,065 രൂപയാണ് പ്രതിമാസ വേതനം.

സിവില്‍ എന്‍ജിനിയറിങില്‍ ഡിപ്ലോമ/ ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഓട്ടോകാഡ് എസ്റ്റിമേഷന്‍ സോഫ്റ്റ്‌വെയര്‍, ക്വാണ്ടിറ്റി സര്‍വേ സോഫ്റ്റ്‌വെയറുകള്‍ എന്നിവയിലുള്ള പരിചയം, അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, പി.എം.ജി.എസ്.വൈയില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള പരിചയം എന്നിവയുള്ളവര്‍ക്ക് ഓവര്‍സീയര്‍ തസ്തിയില്‍ അപേക്ഷിക്കാം. 35 വയസാണ് പ്രായപരിധി. 20,065 രൂപയാണ് പ്രതിമാസ വേതനം.

അപേക്ഷകള്‍ സെപ്റ്റംബര്‍ 15നു വൈകിട്ട് നാലു വരെ സ്വീകരിക്കും. അപേക്ഷകള്‍ വെള്ള കടലാസില്‍ ബയോഡാറ്റ സഹിതം സമര്‍പ്പിക്കണം. വിലാസം: എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയം, പ്രോഗ്രാം ഇംബ്ലിമെന്റേഷന്‍ യൂണിറ്റ് (പി.എം.ജി.എസ്.വൈ), ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാപഞ്ചായത്ത്, ആലപ്പുഴ. കൂടുതല്‍ വിവരങ്ങള്‍ക്ക്: [email protected], 0477-2261680.

LEAVE A REPLY

Please enter your comment!
Please enter your name here