കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ 2022

0
Kerala Govt Latest Temporary Jobs

ലാബ് ടെക്നിഷ്യന്‍ വാക്ക്- ഇന്‍- ഇന്റര്‍വ്യൂ 17 ന്

കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി ലാബ് ടെക്നിഷ്യന്റെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി ജനുവരി 17 രാവിലെ 11.30 ന് വാക്ക്- ഇന്‍- ഇന്റര്‍വ്യൂ നടത്തും. 35 വയസ്സിന് താഴെപ്രായമുളള എം.എല്‍.ടി ബിരുദവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ രേഖകള്‍ക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.

വിവിധ തസ്തികകളില്‍ പി എസ് സി വിജ്ഞാപനം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലത്തില്‍ അസിസ്റ്റന്റ് പ്രൊഫ. (മൈക്രോ ബയോളജി) കാറ്റഗറി നമ്പര്‍ 593/2021 , ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (സ്റ്റാറ്റിസ്റ്റിക്‌സ്) കാറ്റ.നമ്പര്‍ 595/2021, സോയില്‍ സര്‍വെ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 594/2021) തുടങ്ങി പതിനെട്ട് തസ്തികകളിലേക്കാണ് വിജ്ഞാപനം.

ജനറല്‍ റിക്രൂട്ട്‌മെന്റ് ജില്ലാ തലത്തില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍-613/2021) , പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി (കാറ്റഗറി നമ്പര്‍ 615/2021) തുടങ്ങി നാലോളം തസ്തികയിലേക്ക് വിജ്ഞാപനമുണ്ട്.
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം , ജില്ലാതലം) എന്‍സിഎ (സംസ്ഥാനതലം ജില്ലാ തലം) വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പി എസ് സി വൈബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഡയറക്ടർ നിയമനം

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (IIMS) ഡയറക്ടർ തസ്തികയിൽ നിയമനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസും, മെഡിക്കൽ പി.ജിയുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളേജ് അധ്യാപന പരിചയമുള്ളവർ, ഗവൺമെന്റ് സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്‌മെന്റ് വിദഗ്ധർ എന്നിവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർ സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ജനുവരി 25ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.gmcpalakkad.in ൽ ലഭിക്കും.

ഹോമിയോപ്പതി മെഡിക്കൽ കോളജിൽ കരാർ നിയമനം

തിരുവനന്തപുരം സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഔട്ട് റീച്ച് പ്രോഗ്രാമുകളിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഫിസിഷ്യൻ തസ്തികകളിൽ ഒരു വർഷത്തെ കരാർ നിയമനത്തിനുള്ള അഭിമുഖം ജനുവരി 22നു രാവിലെ 11ന് മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ചേംബറിൽ നടക്കും. രണ്ടു തസ്തികകളിലും ഒരു ഒഴിവു വീതമാണുള്ളത്. എം.എസ്.സി. ക്ലിനിക്കൽ സൈക്കോളജിയോ തത്തുല്യ യോഗ്യതയോ അല്ലെങ്കിൽ എം.ഫിൽ ഇൻ സൈക്കോളജി അല്ലെങ്കിൽ ആർ.സി.ഐ. അപ്രൂവ്ഡ് രണ്ടു വർഷ തത്തുല്യ കോഴ്സ്, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ എന്നിവയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ആവശ്യമായ യോഗ്യത. ബി.എച്ച്.എം.എസും ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റിൽ പി.ജി. അല്ലെങ്കിൽ ബി.എച്ച്.എം.എസും കൗൺസിലിംഗിലും സൈക്കോളജിയിലുമുള്ള പി.ജി. ഡിപ്ലോമയുമുള്ളവർക്ക് ഫിസിഷ്യൻ തസ്തികയിലും അഭിമുഖത്തിനു പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഇന്റർവ്യൂ ദിവസം രാവിലെ 11നു മുൻപായി അസൽ സർട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2459459.

റേഡിയോഗ്രാഫർ ഒഴിവ്

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കാസ്പ് പദ്ധതിയുടെ കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ റേഡിയോഗ്രാഫറുടെ മൂന്ന് ഒഴിവുണ്ട്. യോഗ്യത പ്ലസ്ടു സയൻസ്, ഡി.എം. ഇ അംഗീകൃത റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 18 നും 36 നും മധ്യേ. ദിവസവേതനം 467 രൂപ. ആറുമാസ കാലയളവിലേക്കാണ് നിയമനം. താൽപര്യമുള്ളവർ വയസ്സ് യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 20ന് രാവിലെ 10.30 ന് മെഡിക്കൽ കോളേജ് സി സി എം ഹാളിൽ അഭിമുഖത്തിന് ഹാജരാകണം. രാവിലെ ഒൻപതു മുതൽ പത്തു വരെ രജിസ്ട്രേഷൻ നടക്കും. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർ അല്ലെങ്കിൽ സിടി സ്കാൻ എംആർഐ സ്കാൻ എന്നീ ജോലികളിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

സ്‌പെഷ്യൽ ക്ലാർക്ക് താത്കാലിക ഒഴിവ്

തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനികക്ഷേമ ഡയറക്ടറേറ്റിൽ ഒരു സ്‌പെഷ്യൽ ക്ലാർക്കിന്റെ താത്കാലിക ഒഴിവുണ്ട്. ക്ലാർക്ക്/ കമ്പ്യൂട്ടർ ജോലിയിൽ പ്രവൃത്തിപരിചയവും ആശയവിനിമയ പരിജ്ഞാനവുമുള്ള 50 വയസിൽ താഴെ പ്രായമുള്ള വിമുക്തഭടൻമാർ ആയിരിക്കണം അപേക്ഷകർ. 179 ദിവസത്തേക്കാണ് നിയമനം. ബയോഡാറ്റ അയയ്‌ക്കേണ്ട ഇ-മെയിൽ: a2sainikwelfare@gmail.com, ഫോൺ: 0471-2303654. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20.

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

KASARAGOD : പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത – ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി.)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിസിനസ് മാനേജ്‌മെന്റ്/ ബിരുദവും ഡി.സി.എ./ പി.ജി.ഡി.സി.എ.
പ്രായപരിധി – 2022 ജനുവരി 1-ന് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകള്‍ ജനുവരി 17 നകം ബ്ലോക്ക് പഞ്ചായത്തിലേക്ക് അയക്കണം. ഫോണ്‍- 0467 2255655.

താത്കാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ

വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയിലുളള എറണാകുളം ഗവ ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പങ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും റസ്റ്ററന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ ജനുവരി 27, 28 തീയതികളില്‍ നടക്കും.

ഹൗസ് കീപ്പിങ്, റസ്റ്ററന്റ് സര്‍വീസിലെ ഒഴിവുകളിലേക്ക് 27-ന് രാവിലെ 11 നും കുക്ക് തസ്തികയിലേക്ക് 28-ന് രാവിലെ 11-നും എറണാകുളം ഗവ ഗസ്റ്റ് ഹൗസിലാണ് ഇന്റര്‍വ്യൂ. യോഗ്യത ഹൗസ് കീപ്പിങ് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. റസ്റ്ററന്റ് സര്‍വീസ് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് ആന്റ് ബിവറേജ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. കുക്ക് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. പ്രായ പരിധി 2022 ജനുവരി ഒന്നിന് 18-40.

കേരള നോളജ് ഇക്കണോമി മിഷന്‍ ഓണ്‍ലൈന്‍ തൊഴില്‍മേള

KASARAGOD: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷന്‍ ഓണ്‍ലൈന്‍ തൊഴില്‍ മേള സംഘടിപ്പിക്കും. ജനുവരി 21,22,23 തീയതികളില്‍ നടത്തുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ knowledgemission.kerala.gov.inഎന്ന വൈബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പ്രൊഫൈല്‍ പൂര്‍ത്തിയാക്കണം.

അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് കേരള നോളേജ് ഇക്കോണമി മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഓണ്‍ലൈന്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നത്. ബോവിക്കാനം എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജില്‍ സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ 210 പേര്‍ക്ക് തൊഴില്‍ ലഭിച്ചിരുന്നു. 321 പേര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു. ഈ തൊഴില്‍ മേളകളില്‍ പങ്കെടുത്ത് ജോലി ലഭിച്ച വര്‍ക്ക് കരിയര്‍ മെച്ചപ്പെടുത്താന്‍ പരിശീലനം നല്‍ക്കും.

അഭിമുഖങ്ങള്‍ കഴിഞ്ഞിട്ടും ജോലികള്‍ക്ക് പരിഗണിക്കപ്പെടാത്തവര്‍ക്ക്, തൊഴില്‍ദാതാക്കള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, പുതിയ നവലോക തൊഴിലുകളുള്‍പ്പെടെയുള്ള വൈദഗദ്ധ്യ തൊഴിലുകള്‍ നേടുന്നതിനുള്ള പരിശീലനങ്ങള്‍ക്കും അസാപ്, കെയ്‌സ്, ഐ സി ടി അക്കാദമി, മറ്റ് അംഗീകൃത തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, പരിശീലന ഏജന്‍സികള്‍ മുഖേന നടത്തുന്ന, തൊഴില്‍ ലഭ്യത ഉറപ്പുനല്‍കുന്ന വൈദഗദ്ധ്യ പരിശീലനങ്ങള്‍ക്കും കേരള നോളജ് എക്കണോമി മിഷന്‍ അവസരമൊരുക്കും. ഫോണ്‍: 0471 2737881

KASARAGOD പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത – ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി.)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിസിനസ് മാനേജ്‌മെന്റ്/ ബിരുദവും ഡി.സി.എ./ പി.ജി.ഡി.സി.എ.
പ്രായപരിധി – 2022 ജനുവരി 1-ന് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകള്‍ ജനുവരി 17 നകം ബ്ലോക്ക് പഞ്ചായത്തിലേക്ക് അയക്കണം. ഫോണ്‍- 0467 2255655.

താത്കാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ

വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയിലുളള എറണാകുളം ഗവ ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പങ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും റസ്റ്ററന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ ജനുവരി 27, 28 തീയതികളില്‍ നടക്കും. ഹൗസ് കീപ്പിങ്, റസ്റ്ററന്റ് സര്‍വീസിലെ ഒഴിവുകളിലേക്ക് 27-ന് രാവിലെ 11 നും കുക്ക് തസ്തികയിലേക്ക് 28-ന് രാവിലെ 11-നും എറണാകുളം ഗവ ഗസ്റ്റ് ഹൗസിലാണ് ഇന്റര്‍വ്യൂ. യോഗ്യത ഹൗസ് കീപ്പിങ് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. റസ്റ്ററന്റ് സര്‍വീസ് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് ആന്റ് ബിവറേജ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. കുക്ക് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. പ്രായ പരിധി 2022 ജനുവരി ഒന്നിന് 18-40.

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഡയറക്ടർ നിയമനം

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (IIMS) ഡയറക്ടർ തസ്തികയിൽ നിയമനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസും, മെഡിക്കൽ പി.ജിയുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളേജ് അധ്യാപന പരിചയമുള്ളവർ, ഗവൺമെന്റ് സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്‌മെന്റ് വിദഗ്ധർ എന്നിവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർ സെക്രട്ടറി, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ 25ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.gmcpalakkad.in ൽ ലഭിക്കും.

താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഭിന്നശേഷി വിഭാഗം 40% – 70% ലോവർ ലിംബ് വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്. ഈ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ശാരീരിക വൈകല്യം/ കാഴ്ച വൈകല്യം/ ബധിര-മൂക വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.
പ്രായപരിധി 01.01.2021ന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ 15,600-39,100. യോഗ്യത: പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രിയിൽ എം.ഡി.എസ്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 17നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഡ്രൈവര്‍, ലാബ് ടെക്നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു

ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രൈവര്‍, ലാബ്ടെക്നീഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവര്‍ തസ്തികകളിലേക്ക് ഹെവിലൈസന്‍സും, രണ്ടു തസ്തികയിലേക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ലാബ്ടെക്നിഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത കോഴ്സും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജനുവരി 20 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും അപേക്ഷയും സഹിതം ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.

ആർ.സി.സിയിൽ താത്ക്കാലിക ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ, സർജിക്കൽ സർവീസസ് (ഹെഡ് ആൻഡ് നെക്ക് സർജറി) റേഡിയോഡയഗ്‌നോസിസ്, അനസ്‌തേഷ്യോളജി എന്നീ വകുപ്പുകളിൽ ഓരോ അസിസ്റ്റന്റ് പ്രൊഫസർമാരുടെ താത്ക്കാലിക ഒഴിവുകളിൽ (കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

വാക് ഇന്‍ ഇന്റര്‍വ്യൂ

സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍മാരുടെയും, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെയും നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിയമനം ദിവസവേതനാടി സ്ഥാനത്തിലായിരിക്കും.യോഗ്യത;1.സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍, ഡിഗ്രി, ബി.എഡ്.2.ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡേറ്റാ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എന്നിവയില്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേഷനില്‍ ഗവണ്‍മെന്റ് അംഗീകാരമുള്ള ഇന്‍സ്റ്റിറ്റിയൂഷന്റെ സര്‍ട്ടിഫിക്കറ്റ്/ കൂടാതെ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ ആറുമാസത്തില്‍ കുറയാതെ പ്രവൃത്തി പരിചയവും മണിക്കൂറില്‍ 6000 കീ ഡിപ്രഷന്‍ സ്പീഡും ഉണ്ടായിരിക്കണം.മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം.പ്രായപരിധി 50 വയസില്‍ കവിയാന്‍ പാടില്ല. താല്പര്യമുള്ളവര്‍ ജനുവരി 19-നു രാവിലെ 10 ന് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിനു സമീപമുള്ള സമഗ്രശിക്ഷാ പത്തനംതിട്ട ജില്ലാ ഓഫീസില്‍ ബയോഡേറ്റയും അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം.ഫോണ്‍: 0469-2600167.

അധ്യാപക ഒഴിവ്

അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള (ലീവ് വേക്കന്‍സി)ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ കെമിസ്ട്രി (01) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഒരു സെറ്റ് ഫോട്ടോ കോപ്പികളുമായി ജനുവരി 17 ന് രാവിലെ 11 ന ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്.

1.ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റം

യോഗ്യത:ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ്ആന്‍ഡ്കമ്മ്യൂണിക്കേഷനില്‍ഡിപ്ലോമ/ഡിഗ്രിയും അല്ലെങ്കില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റംട്രേഡില്‍ ഐ.ടി.ഐ( എന്‍.എ.സി/എന്‍.ടി.സി) യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

2.മെക്കാനിക്ഡീസല്‍

യോഗ്യത: ആട്ടോ മൊബൈല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (ആട്ടോ മൊബൈല്‍ സ്പെഷ്യലൈസേഷന്‍) ല്‍ ഡിപ്ലോമ/ഡിഗ്രി അല്ലെങ്കില്‍ മെക്കാനിക്ക് ഡീസല്‍ ട്രേഡില്‍ ഐ.ടി.ഐ (എന്‍.എ.സി/എന്‍.ടി.സി) യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

നിശ്ചിത യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഇന്ന് (ജനുവരി 13) രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐ.യില്‍ ഹാജരാകണം. ഫോണ്‍:0468 2258710, വെബ്സൈറ്റ് : www.itichenneerkara.kerala.gov.in

ഡ്രൈവര്‍, ലാബ് ടെക്നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു

ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രൈവര്‍, ലാബ്ടെക്നീഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവര്‍ തസ്തികകളിലേക്ക് ഹെവിലൈസന്‍സും, രണ്ടു തസ്തികയിലേക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ലാബ്ടെക്നിഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത കോഴ്സും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജനുവരി 20 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും അപേക്ഷയും സഹിതം ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.

വാക് ഇന്‍ ഇന്റര്‍വ്യൂ

സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍മാരുടെയും, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെയും നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിയമനം ദിവസവേതനാടി സ്ഥാനത്തിലായിരിക്കും.യോഗ്യത;1.സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍, ഡിഗ്രി, ബി.എഡ്.2.ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡേറ്റാ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എന്നിവയില്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേഷനില്‍ ഗവണ്‍മെന്റ് അംഗീകാരമുള്ള ഇന്‍സ്റ്റിറ്റിയൂഷന്റെ സര്‍ട്ടിഫിക്കറ്റ്/ കൂടാതെ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ ആറുമാസത്തില്‍ കുറയാതെ പ്രവൃത്തി പരിചയവും മണിക്കൂറില്‍ 6000 കീ ഡിപ്രഷന്‍ സ്പീഡും ഉണ്ടായിരിക്കണം.മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം.പ്രായപരിധി 50 വയസില്‍ കവിയാന്‍ പാടില്ല. താല്പര്യമുള്ളവര്‍ ജനുവരി 19-നു രാവിലെ 10 ന് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിനു സമീപമുള്ള സമഗ്രശിക്ഷാ പത്തനംതിട്ട ജില്ലാ ഓഫീസില്‍ ബയോഡേറ്റയും അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം.ഫോണ്‍: 0469-2600167.

LEAVE A REPLY

Please enter your comment!
Please enter your name here