ഇടുക്കി ജില്ലയിൽ സർവ്വേയർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

0

ഇടുക്കി: കട്ടപ്പന ഗവ. ഐടിഐയിൽ സർവ്വേയർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ജൂലൈ 6 രാവിലെ 11ന് ഇന്റർവ്യൂ നടത്തും.

യോഗ്യത- സർവ്വേയർ ട്രേഡിൽ എൻ.റ്റി.സി/ എൻ.എ.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സിവിൽ സർവ്വെ എൻജിനീയറിംഗിൽ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സിവിൽ/സർവ്വേ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.

നിശ്ചിത യോഗ്യത ഉളളവർ അന്നേ ദിവസം കട്ടപ്പന ഗവ. ഐടിഐ പ്രിൻസിപ്പാൽ മുമ്പാകെ എല്ലാ അസ്സൽ സർട്ടിപ്പിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ഹാജരാകണം.

ഫോൺ നമ്പർ : 04868 272 216

Tag: Guest Instructor

LEAVE A REPLY

Please enter your comment!
Please enter your name here