പരീക്ഷ ഇല്ലാതെ അപേക്ഷിക്കാവുന്ന ഇന്ന് വന്നിട്ടുള്ള ഒഴിവുകൾ | നേരിട്ട് ജോയിൻ ചെയ്യാം | 12.01.2022

0

സെക്യൂരിറ്റി നിയമനം

മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി നിയമനം നടത്തുന്നതിന് പുരുഷന്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സെക്യൂരിറ്റി ട്രെയിനിങ് കോഴ്‌സ് വിജയിച്ചവര്‍, പോലീസില്‍ നിന്ന് വിരമിച്ചവര്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സില്‍ താഴെ. 12.01.1962ന് ശേഷം ജനിച്ചവരായിരിക്കണം. പ്രതിദിന വേതനം 450 രൂപ. നിയമന അഭിമുഖം ജനുവരി 17ന് രാവിലെ 10.30ന്. ഫോണ്‍: 0483 2734866.

ടെലിഫോണ്‍ ഓപറേറ്റര്‍ ജോലി ഒഴിവ്

ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍/സിഗ്‌നലര്‍ കം വിഎച്ച്എഫ് ഓപറേറ്റര്‍ തസ്തികയിലേക്കു കരാറടിസ്ഥാനത്തില്‍ ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 20 ന് മുന്‍പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18 നും 35 നും മധ്യേ. യോഗ്യത: 12-ാം ക്ലാസോ തത്തുല്യമോ പാസായിരിക്കണം. ജി.എം.ഡി.എസ്.എസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ നേടിയിരിക്കണം. ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യാന്‍ അറിയണം.

ഫെസിലിറ്റേറ്റർ നിയമനം

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള ചെറുപുഴ ഗ്രാമപഞ്ചായത്തിലെ കുണ്ടേരി കോളനിയിൽ സാമൂഹ്യപഠനമുറിയിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി 14ന് രാവിലെ 11 മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷനൽ ബ്ലോക്കിലുള്ള ഐടിഡിപി ഓഫീസിൽ നടത്തും. ബിഎഡ്, ടിടിസി, ഡിഎഡ് യോഗ്യതയുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കണ്ണൂർ ഐടിഡിപി ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2700357.

താൽക്കാലിക നിയമനം

ജില്ലാ ആശുപത്രിയിൽ എച്ച്എംസി പദ്ധതി പ്രകാരം കരാറടിസ്ഥാനത്തിൽ മെയിൽ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. അപേക്ഷകർ വിമുക്ത ഭടൻമാരായിരിക്കണം. ഉയർന്ന പ്രായപരിധി 50 വയസ്. താൽപര്യമുള്ളവർ ജനുവരി 17ന് രാവിലെ 10.30ന് മുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം കൂടിക്കാഴ്ചക്കായി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ മുമ്പാകെ ഹാജരാകണം.

സി- ഡിറ്റില്‍ സ്‌കാനിങ് അസിസ്റ്റന്റ്

സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളുടെ സ്‌കാനിംഗ് ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാടിസ്ഥാനത്തില്‍ താത്ക്കാലികമായി പരിഗണിക്കുന്നതിനായി സ്‌കാനിങ് അസിസ്റ്റന്റുമാരുടെ പാനല്‍ തയ്യാറാക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പകല്‍- രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കു മുന്‍ഗണന. പൂര്‍ത്തീകരിക്കുന്ന ജോലിക്ക് അനുസൃതമായായിരിക്കും പ്രതിഫലം. താത്പര്യമുള്ളവര്‍ സി-ഡിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.cdit.org ല്‍ ജനുവരി 17ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും അപ്‌ലോഡ് ചെയ്യണം.

സൈന്യത്തില്‍ ചേരാന്‍ അവസരം

സിഗ്‌നല്‍ കോര്‍പ്പ്‌സിലെ ജവാന്മാര്‍, വിമുക്തഭടന്മാര്‍, സേവനത്തിലിരിക്കെ മരണപ്പെട്ട ജവാന്മാര്‍ എന്നിവരുടെ മക്കള്‍ക്കും അവരുടെ ആശ്രിതര്‍ക്കും യൂണിറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ക്വാട്ടയില്‍ സൈന്യത്തില്‍ ചേരാന്‍ അവസരം. എന്റ്‌റോള്‍മെന്റ് നടപടികള്‍ ജനുവരി 31 മുതല്‍ ആരംഭിക്കും.
ഫോണ്‍ : 04832 734932

സമുദ്ര മത്സ്യഗ്രാമങ്ങളില്‍ സാഗര്‍ മിത്രകളെ നിയമിക്കുന്നു

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ഫിഷറീസ് വകുപ്പ് സാഗര്‍ മിത്രകളെ നിയമിക്കുന്നു.
സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കും ഇടയില്‍ ഇന്റര്‍ഫെയ്‌സായി പ്രവര്‍ത്തിയ്ക്കാന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ നിശ്ചിത യോഗ്യതയുള്ളവരെയാണ് നിയമിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യമേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുകയും ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുന്നതിന് സഹായിക്കുകയുമാണ് ചുമതല. നിലവിലുള്ള ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം.

പ്രവര്‍ത്തന മികവ് വിലയിരുത്തി ഓരോ വര്‍ഷവും കരാര്‍ പുതുക്കി നല്‍കും. കരാര്‍ കാലയളവില്‍ 15000 രൂപ പ്രതിമാസം ഇന്‍സെന്റീവ് നല്‍കും. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുളളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുള്ളവരും 35 വയസ്സില്‍ കൂടാത്ത പ്രായമുള്ളവരുമാകണം അപേക്ഷകര്‍.

അതാത് മത്സ്യഗ്രാമങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പരപ്പനങ്ങാടി / താനൂര്‍ മത്സ്യഭവന്‍ പരിധിയിലാണ് നിലവില്‍ ഒഴിവുകളുള്ളത്. അപേക്ഷയും കൂടുതല്‍ വിവരങ്ങളും കേരള ഫിഷറീസ് വകുപ്പിന്റെ പൊന്നാനി ജില്ലാ ഓഫീസിലും തീരദേശ മത്സ്യഭവനുകളിലും ലഭിക്കും. അപേക്ഷകള്‍ ജനുവരി 17 നകം അതാത് മത്സ്യഭവനുകളിലോ തീരദേശ ജില്ലാ ഓഫീസിലോ സമര്‍പ്പിക്കണം.

ദേവസ്വം ബോർഡ് നിയമനം: വിജ്ഞാപനമായി

തിരുവിതാംകൂർ/ കൊച്ചിൻ/ ഗുരുവായൂർ/ മലബാർ ദേവസ്വം ബോർഡുകളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർജൻ, ലാബ് അസിസ്റ്റന്റ്, കുക്ക്, അസി. എൻജിനിയർ, ഓവർസിയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ), ഗോൾഡ്‌സ്മിത്ത്, കിടുപിടി തസ്തികകളിലാണ് നിയമനം. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും: www.kdrb.kerala.gov.in സന്ദർശിക്കുക.

ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ 14ന് രാവിലെ 11ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.

അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ അപേക്ഷ ക്ഷണിച്ചു

ജില്ലാ ശുചിത്വമിഷനില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (എസ്.ഡബ്ല്യു.എം) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത : ബി.ടെക്ക് സിവില്‍ എന്‍ജിനീയറിംഗ്, എം.ടെക്ക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് അഭിലഷണീയം. നിശ്ചിതയോഗ്യതയുള്ളവര്‍ ഈ മാസം 19ന് വൈകിട്ട് അഞ്ചിന് മുന്‍പായി വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, 1-ാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷനു സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ അയയ്ക്കണം. ശുചിത്വ-മാലിന്യ സംസ്‌ക്കരണരംഗത്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍. 9633754411, 8129557741.

തയ്യല്‍ സ്വയം തൊഴില്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാരില്‍ നിന്ന് തയ്യല്‍ സ്വയം തൊഴില്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള 18 വയസിനും 60 വയസിനുമിടയില്‍ പ്രായമുളള പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടതും 40 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിയുള്ള വ്യക്തികളുമായിരിക്കണം. മുന്‍കാലങ്ങളില്‍ സമാന പദ്ധതികളില്‍ നിന്നും ആനുകൂല്യം ലഭിച്ചവരായിരിക്കരുത്. പദ്ധതി ചെലവിന്റെ 50 ശതമാനമോ പരമാവധി 10,000 രൂപയോ സബ്‌സിഡി അനുവദിക്കും. നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ, വയസ്, ജാതി, അഡ്രസ് തെളിയിക്കുന്ന രേഖകള്‍, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന തയ്യല്‍ യൂണിറ്റിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് എന്നിവ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. ഫോണ്‍ 0468 2325168.

ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ ജില്ലാ നിയമ സേവന അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് 179 ദിവസത്തേക്ക് പ്രതിമാസം 23000 രൂപ നിരക്കില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാല
എം.എസ്.ഡബ്ല്യു/ കമ്പ്യൂട്ടര്‍ പരിജ്ഞാനത്തില്‍ ഡിഗ്രി/ഡിപ്ലോമ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകള്‍. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 20 ന്
വൈകീട്ട് 5 മണിക്ക് മുമ്പ് ചെയര്‍മാന്‍, ജില്ലാ നിയമ സേവന അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, എ.ഡി.ആര്‍. ബില്‍ഡിങ്ങ്, അയ്യന്തോള്‍.പി.ഒ. തൃശൂര്‍-680003 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :0487-2363770.

കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 18ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ടെക്‌നിക്കൽ അസിസ്റ്റന്റ് ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റിനെ (എക്‌സ്‌റേ) നിയമിക്കുന്നതിന് 21ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി പാസ്സായവരും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സർട്ടിഫൈഡ് റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്‌സ് അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്ല്യയോഗ്യതയോ നേടിയിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം.

കെ.എസ്.സി.സി.ഇ യിൽ അസ്സസ്സർമാരുടെ പാനലിൽ അപേക്ഷിക്കാം

കേരളത്തിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് സ്ഥിര രജിസ്‌ട്രേഷൻ നൽകുന്നതിന് നിലവാരം നിർണ്ണയിക്കുന്നതിനുള്ള അസ്സസ്സർമാരുടെ പാനലിലേക്ക് കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റസ് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 31 നകം നൽകണം. വിശദവിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.

Content Highlights: Job Vacancy In Kerala 12.01.2022

LEAVE A REPLY

Please enter your comment!
Please enter your name here