അപേക്ഷ ക്ഷണിച്ചു
തൃശൂര്‍ ജില്ലാ നിയമ സേവന അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് 179 ദിവസത്തേക്ക് പ്രതിമാസം 23000 രൂപ നിരക്കില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാല
എം.എസ്.ഡബ്ല്യു/ കമ്പ്യൂട്ടര്‍ പരിജ്ഞാനത്തില്‍ ഡിഗ്രി/ഡിപ്ലോമ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകള്‍. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 20 ന്
വൈകീട്ട് 5 മണിക്ക് മുമ്പ് ചെയര്മാന്, ജില്ലാ നിയമ സേവന അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, എ.ഡി.ആര്. ബില്‍ഡിങ്ങ്, അയ്യന്തോള്‍.പി.ഒ. തൃശൂര്‍-680003 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :0487-2363770.
ടെലിഫോണ്‍ ഓപറേറ്റര്‍ ജോലി ഒഴിവ്
ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍/സിഗ്നലര്‍ കം വിഎച്ച്എഫ് ഓപറേറ്റര്‍ തസ്തികയിലേക്കു കരാറടിസ്ഥാനത്തില്‍ ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 20 ന് മുന്‍പ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18 നും 35 നും മധ്യേ. യോഗ്യത: 12-ാം ക്ലാസോ തത്തുല്യമോ പാസായിരിക്കണം. ജി.എം.ഡി.എസ്.എസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ നേടിയിരിക്കണം. ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യാന്‍ അറിയണം.
കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ജനുവരി 18ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
ടെക്നിക്കൽ അസിസ്റ്റന്റ് ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ (എക്സ്റേ) നിയമിക്കുന്നതിന് ജനുവരി 21ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി പാസ്സായവരും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സർട്ടിഫൈഡ് റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്സ് അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്ല്യയോഗ്യതയോ നേടിയിരിക്കണം.
രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം.
കെ.എസ്.സി.സി.ഇ യിൽ അസ്സസ്സർമാരുടെ പാനലിൽ അപേക്ഷിക്കാം
കേരളത്തിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് സ്ഥിര രജിസ്ട്രേഷൻ നൽകുന്നതിന് നിലവാരം നിർണ്ണയിക്കുന്നതിനുള്ള അസ്സസ്സർമാരുടെ പാനലിലേക്ക് കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റസ് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 31 നകം നൽകണം. വിശദവിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.
പരിശീലക നിയമനം
വയനാട് കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ കരുത്ത് പദ്ധതിയുടെ ഭാഗമായി തൈക്കോണ്ടോ’ പരിശീലകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച ജനുവരി 11 ന് ഉച്ചകഴിഞ്ഞ് സ്ക്കൂളില്‍ നടക്കും. താല്‍പ്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലുള്ള അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഹെറിറ്റേജ് ടൂറിസം പ്രൊജക്ടിന്റെ ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യുന്നതിന് കലാകാരന്മാരില് നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍:04832735594, 8594014730,
സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ നിയമനം
സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ലയിലേക്ക് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ പഠനത്തിനായി സെക്കന്ററി, എലിമെന്ററി തലത്തില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ നിയമിക്കുന്നു. മലപ്പുറം ജില്ലയില്‍ നിലവില്‍ എലിമെന്ററി തലത്തില്‍ 17 ഒഴിവുകളും, സെക്കന്ററി തലത്തില്‍ 47 ഒഴിവുകളുമാണുള്ളത്.
ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജനുവരി 14ന് രാവിലെ ഒന്‍പതിന് മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കും. എലിമെന്ററി വിഭാഗത്തിലെ നിയമനത്തിന് 50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു വിജയം, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ ഡിപ്ലോമ, ആര്.സി.ഐ രജിസ്ട്രേഷന് എന്നിവയാണ് യോഗ്യത. സെക്കന്ററി വിഭാഗം നിയമനത്തിന് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം, ബിഎഡ്, സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ബിഎഡ്/ ഡിപ്ലോമ, ആര്.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത.
എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിക്കും. പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അതും ഹാജരാക്കണം. താല്‍പ്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി നേരിട്ടെത്തണമെന്ന് ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
കേരള നോളജ് ഇക്കോണമി മിഷന് തൊഴില്‍മേള; തൊഴിലന്വേഷകര്‍ക്ക് 2000-ലധികം അവസരങ്ങള്‍
കേരള നോളജ് ഇക്കോണമി മിഷന് ജനുവരി 15ന് കുറ്റിപ്പുറം എം.ഇ.സ് എന്‍ജിനീയറിങ് കോളേജില്‍ തൊഴില്‍മേള നടത്തുന്നു. നൂറിലധികം കമ്പനികളിലായി 2000-ലധികം തൊഴിലവസരങ്ങളുണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു.തൊഴില്‍മേള രാവിലെ ഒന്‍പതിന് മന്ത്രി വി അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യും. 18നും 59നുമിടയില്‍ പ്രായമുള്ളവര്‍ക്കു പങ്കെടുക്കാം.ജനുവരി 15ന് രാവിലെ വരെ രജിസ്റ്റര്‍ ചെയ്യാം. ഐ.ടി, എന്‍ജിനിയറിങ്, ടെക്നിക്കല്‍,ഓട്ടോമൊബൈല്‍, മാനേജ്മെന്റ്, ഫിനാന്‍സ് എജ്യൂക്കേഷന്‍, ബാങ്കിങ്, മാര്‍ക്കറ്റിങ്, സെയില്‍സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍. എന്നി മേഖലകളിലെ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും.
അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കാന് ലക്ഷ്യമിട്ടാണ് കേരള നോളജ് ഇക്കോണമി മിഷന് സംസ്ഥാന വ്യാപകമായിതൊഴില്‍ മേളകള്‍ നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട കോട്ടയം, കോഴിക്കോട് ജില്ലകളിലായി നടന്ന തൊഴില്‍ മേളകളിലൂടെ അയ്യായിരത്തോളം പേര്‍ക്ക് തൊഴിലവസരമുണ്ടായി. 12,000 രൂപ മുതല്‍ 45,000 രൂപവരെ ശമ്പളമാണ് വാഗ്ദാനം. തൊഴില്‍ അന്വേഷകര്‍ക്ക് knowledgemission.kerala.gov.in വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വെബ് പോര്‍ട്ടലില്‍ ലഭ്യമായ തൊഴില്‍ അവസരങ്ങളുടെ വിവരം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെബ്പോര്‍ട്ടല്‍ മുഖേന തന്നെ അപേക്ഷയും നല്‍കാം. ഫോണ്‍; 0471 2737881.
എസ്.എസ്.കെയില്‍ സ്പെഷല്‍ എഡ്യുക്കേറ്റര്‍ നിയമനം
സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലെ ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ഇന്‍ക്ലൂസീവ് എഡ്യുക്കേഷന്‍ വിഭാഗത്തില്‍ എലമെന്ററി, സെക്കണ്ടറി വിഭാഗം സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ നിയമിക്കുന്നു. അഭിമുഖം ജനുവരി 13ന് രാവിലെ 10 മണിക്ക് ഈസ്റ്റ് നടക്കാവിലുള്ള ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കും. അപേക്ഷകര്‍ക്ക് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ആര്. സി.ഐ)യുടെ രജിസ്ട്രേഷന് നിര്‍ബന്ധമാണ്. അപേക്ഷകര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണമെന്ന് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ : 0495 2361440.
ശുചീകരണ സ്റ്റാഫ് ഒഴിവ്;വോക്-ഇൻ- ഇന്റർവ്യൂ
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശുചീകരണ സ്റ്റാഫ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് ജനുവരി 25ന് വോക്-ഇൻ- ഇന്റർവ്യൂ നടത്തും. പി.എസ്.സി യോഗ്യതയുള്ളവർ രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ എത്തണം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 04828 203492, 202292.
ജോലി ഒഴിവ്
കൊച്ചിഃ എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍ /സിഗ്നല്ലെര്‍ കം വി എച്ച്് എഫ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് തുറന്ന വിഭാഗത്തിനായി (കരാര്‍ വ്യവസ്ഥയില്‍)ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 20-ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.
പ്രായപരിധി 2022 ജനുവരി 31 നു 18-35 നിയമാനുസൃത വയസ്സിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത 12-ാം ക്ലാസ്. അല്ലെങ്കില്‍ തത്തുല്യം. 2) GMDSS ഉണ്ടായിരിക്കണം. ഗവ. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നല്കിയ സര്‍ട്ടിഫിക്കറ്റ്. 3) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ പാസ്സായിരിക്കണം. ഇംഗ്ലീ്ഷും ഹിന്ദിയും എഴുതുന്നതിനും സംസാരിക്കുന്നതിനുമുളള കഴിവ്. ROC, ARPA, (DG അംഗീകൃത) കോഴ്സുകള്‍ എന്നിവയ്ക്ക് വിധേയരായവര്‍ക്ക് മുന്‍ഗണന നല്‍കും.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കൊച്ചിഃ എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ ഐടിഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. മെക്കാനിക്കല്‍/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ഡിഗ്രി. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ളോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഥവാ എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ജനുവരി 17 ന് രാവിലെ 10.30 ന് നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ ഐടിഐ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2700142.
Content Highlights: Job Vacancy in Kerala 2022- 11.01.2022