Kera fed Recruitment 2021|കേരള കേര കർഷക സഹകരണ ഫെഡറേഷൻ (കേരഫെഡ്)ൻറെ രണ്ട് പ്ലാന്റുകളിലായി ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി വർക്കർ തസ്തികയിലേക്കാണ് ഉദ്യോഗാർത്ഥികളിൽ നിന്നും ഓഫ് ലൈൻ ആയി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.വർക്കർ തസ്തികയിലേക്കുള്ള യോഗ്യത ഏഴാം ക്ലാസ്സ് വിജയമാണ്.ഈ തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 24/ 12/ 2021 വരെയാണ്.Kera fed Recruitment 2021|കേരഫെഡ് റിക്രൂട്ട്മെൻറ് തസ്തികയുടെ വിശദ വിവരങ്ങൾ താഴെക്കൊടുക്കുന്നു.
കേരഫെഡ് വർക്കർ തസ്തിക വിവരങ്ങൾ |Kera fed Recruitment 2021 Vacancy Details
1 .കേരഫെഡ് ഓയിൽ കോംപ്ലക്സ് ,കരുനാഗപ്പള്ളി,കൊല്ലം(KOCN )
2 .കേരഫെഡ് കോക്കനട്ട് കോംപ്ലക്സ്,നടുവണ്ണൂർ,കോഴിക്കോട്(KCCN )
പ്ലാന്റുകളിലേക്കാണ് നിയമനം നടത്തുന്നത്.
കേരഫെഡ് വർക്കർ തസ്തിക വിദ്യാഭ്യാസ യോഗ്യത |Kera fed Recruitment 2021 Educational Qualification
- വർക്കർ : ഏഴാം ക്ലാസ്സ് പാസായിരിക്കണം
കേരഫെഡ് വർക്കർ തസ്തിക പ്രായപരിധി|Kera fed Recruitment 2021 Age Limit Details
വർക്കർ തസ്തികയിലേക്കുള്ള പ്രായ പരിധി 18 -40 വയസ്സാണ്.പ്രായപരിധി 01/01 / 2021 ൽ പതിനെട്ട് വയസ്സ് തികഞ്ഞവരും നാല്പതു വയസ്സ് കഴിയാത്തവർക്കുമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.സംവരണ വിഭാഗത്തിലുള്ളവർക്ക് സഹകരണ നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
കേരഫെഡ് വർക്കർ തസ്തിക എങ്ങനെ അപേക്ഷിക്കാം.|How To Apply For Kera fed Recruitment 2021
- നിലവിൽ കേരഫെഡിന്റെ പ്ലാന്റുകളിൽ ജോലിചെയ്തുവരുന്ന ചുമട്ടു തൊഴിലാളികൾക്കും വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.ഇവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
- താല്പര്യമുള്ളവർ നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന അപേക്ഷയുടെ മാതൃകയിൽ അപേക്ഷ തയാറാക്കി അപേക്ഷയോടപ്പം പ്രായം,വിദ്യാഭ്യാസ യോഗ്യത,പ്രവർത്തിപരിചയം,തുടങ്ങിയന തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം ഓഫ് ലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- തപാലിൽ അയക്കുന്നതും,നേരിട്ട് നൽകുന്നതുമായ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ.
- അപേക്ഷ അയക്കുന്ന കവറിനു പുറത്ത് ‘വർക്കർ തസ്തികയിലേക്കുള്ള അപേക്ഷ ‘എന്ന് രേഘപെടുത്തേണ്ടതാണ്.
വിലാസം: മാനേജിങ് ഡയറക്ടർ
കേരള കേര കർഷക സഹകരണ ഫെഡറേഷൻ(കേരഫെഡ്)
കേര ടവർ,വാട്ടർ വർക്ക്സ് കോമ്പൗണ്ട്
വികാസ് ഭവൻ,പി.ഒ വെള്ളയമ്പലം തിരുവനന്തപുരം -695033
ടെലഫോൺ : 0471 – 2320504
അപേക്ഷ ഫോമിന്റെ മാതൃക ലഭിക്കുന്നതിനും തസ്തികയുടെ വിശദവിവരങ്ങൾ അറിയുന്നതിനും ഉള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.