സബ് എഡിറ്റർ,ഇൻഫർമേഷൻ അസിസ്റ്റന്റ്,കണ്ടൻറ് എഡിറ്റർ ഒഴിവുകൾ .

1

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃഖല പദ്ധതിക്കായി (പ്രിസം)സബ് എഡിറ്റർ,ഇൻഫർമേഷൻ അസിസ്റ്റന്റ്,കണ്ടൻറ് എഡിറ്റർ എന്നിവരുടെ പാനൽരൂപീകരിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 17 / 10 2021.എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പാനൽ രൂപീകരിക്കുന്നത്.ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ തസ്‌തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായ പരിധി 35 വയസ്സാണ്.തസ്തികയുടെ വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ തസ്‌തികകളിലേക്കുള്ള യോഗ്യത:

സബ് എഡിറ്റർ

ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം/ പി .ആർ / മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/ പബ്ലിക് റിലേഷൻ/ മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം.ജേർണലിസം ബിരുദാന്തര ബിരുദക്കാർക്കും അപേക്ഷിക്കാം.പത്ര ദൃശ്യ മാധ്യമങ്ങളിലോ വാർത്ത ഏജന്സികളിലോ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ പി .ആർ വാർത്ത വിഭാഗങ്ങളിലോ രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

ഇൻഫർമേഷൻ അസിസ്റ്റന്റ്

ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം/ പി .ആർ / മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/ പബ്ലിക് റിലേഷൻ/ മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം.പത്ര ദൃശ്യ മാധ്യമങ്ങളിലോ വാർത്ത ഏജന്സികളിലോ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ പി .ആർ വാർത്ത വിഭാഗങ്ങളിലോ ഒരു  വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

കണ്ടൻറ് എഡിറ്റർ

ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം/ പി .ആർ / മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/ പബ്ലിക് റിലേഷൻ/ മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം.പത്ര ദൃശ്യ മാധ്യമങ്ങളിലോ വാർത്ത ഏജന്സികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ  സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ പി .ആർ വാർത്ത വിഭാഗങ്ങളിലോ രണ്ടു  വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.സമൂഹ മാധ്യമങ്ങളിൽ കണ്ടൻറ് ജനറേഷനിൽ പരിചയം ഉണ്ടാവണം.ഡിസൈനിംഗിൽ പ്രാവിണ്യം ഉള്ളവർക്ക് മുൻഗണന.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ തസ്‌തികകളിലേക്കുള്ള ശമ്പളം

  • സബ് എഡിറ്റർ :21780 /- രൂപ
  • ഇൻഫർമേഷൻ അസിസ്റ്റന്റ്: 16940 /-രൂപ
  • കണ്ടൻറ് എഡിറ്റർ: 17940 /-രൂപ

വിശദ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനും ഉള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് .

CLICK HEAR TO APPLY

 

 

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here