1. കരാര്‍ നിയമനം
കല്‍പ്പറ്റ താലൂക്കിലെ എന്‍.എഫ്.എസ്.എ. ഗോഡൗണുകളിലേയ്ക്ക് സി.എം.ആര്. അരി മില്ലുകളില്‍ അരി എത്തിക്കുന്നതിന് താത്കാലിക ട്രാന്സ്പോര്ട്ടേഷന് കരാറുകാരനെ നിയമിക്കുന്നു. ടെണ്ടറുകള്‍ ജനുവരി 11 ന് വൈകീട്ട് 3 വരെ സപ്ലെകോ ഡിപ്പോ ഓഫീസില്‍ സ്വീകരിക്കും.
ഫോണ്‍ നമ്പര്‍ : 9447975273, 04936 -202875
2. വാക്ക് ഇൻ ഇന്റർവ്യൂ
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിലേക്ക് ഹൗസ് മദർ, മൾട്ടി ടാസ്ക് വർക്കർ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 17ന് രാവിലെ 11ന് തൃശ്ശൂർ രാമവർമ്മപുരം വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാവുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.
3. ഡോക്ടര്‍ നിയമനം
പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന ആതുരാലയത്തില്‍ താല്കാലിക ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 11 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഹാജരാകണം.
4. അധ്യാപകരെ നിയമിക്കുന്നു
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 11ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ശാലക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനിള്ള ഇന്റർവ്യൂ 12ന് രാവിലെ 11നും നടക്കും.
ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
5. ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കോട്ടയം: പള്ളിക്കത്തോട് സർക്കാർ ഐ.ടി.ഐ.യിൽ ഡി/സിവിൽ, ഫുഡ് ആൻഡ് ബിവറേജസ് സർവീസ് അസിസ്റ്റന്റ് ട്രേഡുകളിലെ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡുകളിൽ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സി. യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സി.യും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വേതനം: മാസം പരമാവധി 24000 രൂപ. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ജനുവരി 11 ന് രാവിലെ 10 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2551062.
6. സ്പെഷൽ എജുക്കേറ്റർ ഒഴിവ്; അപേക്ഷിക്കാം
കോട്ടയം: സമഗ്ര ശിക്ഷാ കേരളയുടെ കോട്ടയം ജില്ലാ പ്രൊജക്ടിനു കീഴിലുള്ള വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ നിലവിലുള്ള ബ്ലോക്ക് സ്പെഷൽ എജുക്കേറ്റർ (എലമെൻട്രി, സെക്കൻഡറി) തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 11ന് വൈകിട്ട് അഞ്ചിനകം വയസ്കരക്കുന്നിലുള്ള എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് കോർഡിനേറ്ററുടെ ഓഫീസിൽ നൽകണം. ജനുവരി 13ന് വയസ്കരക്കുന്നിലുള്ള കോട്ടയം ഈസ്റ്റ് ആർ.ബി.സി.യിലാണ് അഭിമുഖം. വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങളും അപേക്ഷാ മാതൃകയും ജില്ലയിലെ ബി.ആർ.സി കളിൽ ലഭിക്കും. ഫോൺ: 0481-2581221.
- Marriott Careers 2022-Marriott Hotel Jobs in Dubai UAE
- Julphar Jobs-Gulf Pharmaceutical Industries Careers in UAE
- FUGRO Careers UAE 2022: Gulf Jobs Vacancies
- Noon UAE Careers 2022-Gulf Jobs Vacancy
- Fakeeh University Hospital Careers UAE | Jobs in Dubai
7. പാലിയേറ്റീവ് കെയർ നഴ്സ് ഒഴിവ്
കോട്ടയം: വെള്ളൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ പ്രോഗ്രാമിലേക്ക് കരാർ അടിസ്ഥാനത്തിൽ നഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തേക്കാണ് നിയമനം. സർക്കാർ അംഗീകൃത ജെ.പി.എച്ച്.എൻ. അല്ലെങ്കിൽ എ.എൻ.എം. അല്ലെങ്കിൽ ജനറൽ നഴ്സിംഗ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്സി. നഴ്സിംഗ് ബിരുദവും പാലിയേറ്റീവ് കെയറിൽ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുമാണ് യോഗ്യത. താൽപര്യമുള്ളവർ ജനുവരി 10ന് ഉച്ചകഴിഞ്ഞ് 1.30 നകം വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.