HomeKerala Govt Jobsകേരള സർക്കാർ താത്കാലിക ഒഴിവുകൾ

കേരള സർക്കാർ താത്കാലിക ഒഴിവുകൾ

വയനാട് ജില്ലയിൽ ഓഫീസ് സെക്രട്ടറി നിയമനം | Last Date: 30.05.2021

വയനാട് : ആരോഗ്യകേരളം ജില്ലാ ഓഫീസിൽ കരാറടിസ്ഥാനത്തിൽ ഓഫീസ് സെക്രട്ടറിയെ നിയമിക്കുന്നു.

യോഗ്യത :ബിരുദം ,കമ്പ്യൂട്ടർ പരിജ്ഞാനം , ഓഫീസ് മാനേജ്മെന്റിൽ (ആരോഗ്യവകുപ്പ് ) അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം. പ്രായപരിധി 2020 ഏപ്രിൽ 1 ന് 40 വയസ്സ് കവിയരുത്. ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന (പ്രായപരിധി 57 വയസ്സ്).

ഉദ്യോർഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 30 ന് വൈകീട്ട് 5 ന് മുമ്പായി ഈ മെയിൽ വിലാസത്തിൽ അപേക്ഷ അയക്കണം.

തപാൽ വഴിയോ നേരിട്ടോ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ഇമെയിൽ: dpmwyndhr@gmail.com
ഫോൺ നമ്പർ: 04936 202 771




വയനാട് ജില്ലയിൽ അപേക്ഷ ക്ഷണിച്ചു | Last Date: 10.06.2021

വയനാട് : നെൻമേനി ഗ്രാമ പഞ്ചായത്തിലെ ഡൊമി സിലിയറി കെയർ സെന്ററുകളിലേക്കും, ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റെയ്ൻ സെന്ററുകൾ എന്നിവിടങ്ങളിലേക്ക് സ്റ്റാഫ് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത:

സ്റ്റാഫ് നഴ്സ് – കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, ബി .എസ് .സി നഴ്സിംഗ്, ജനറൽ നഴ്സിംഗ്, മിഡ് വൈഫറി കോഴ്സ്

ക്ലീനിംഗ് സ്റ്റാഫ് – 50 വയസ്സിൽ കവിയാത്ത കായിക ക്ഷമതയുള്ളവർ. പഞ്ചായത്തിൽ സ്ഥിര താമസമുള്ളവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. ഉടൻ അപേക്ഷിക്കുക

ഫോൺ നമ്പർ: 04936267310




കോട്ടയം ജില്ലയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം | Last Date: 27.05.2021

കോട്ടയം: കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് കോരുത്തോട് പി.എച്ച്.സി യിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പി. എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉണ്ടാകണം. പ്രായപരിധി 40. അപേക്ഷ മെയ് 27 വരെ പി.എച്ച്.സി യിൽ നേരിട്ടും ഇ മെയിൽ വിലാസത്തിലും സ്വീകരിക്കും.

ഇമെയിൽ: phckoruthode@gmail.com




ഇടുക്കി ജില്ലയിൽ ഫാർമസിസ്റ്റ് ലാബ് ടെക്നീഷ്യൻ ഒഴിവ് | Last Date: 26.05.2021

ഇടുക്കി : ഉപ്പുതറ സി.എച്ച്.സിയിൽ സായാഹ്ന ഒ.പിയിലേക്ക് ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ (ഒരു ഒഴിവ് വീതം) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് മെയ് 26 ഉച്ചയ്ക്ക് 2 മണിക്ക് ഈ സ്ഥാപനത്തിൽ വച്ച് ഇന്റർവ്യൂ നടത്തുന്നു.

ഫോൺ നമ്പർ: 04869 244 019




ഇ ഹെൽത്ത് കേരളയിൽ സോഫ്റ്റ്വെയർ എൻജിനീയർ ഒഴിവുകൾ | Last Date: 31.05.2021

ഇ ഹെൽത്ത് കേരള സോഫ്റ്റ്വെയർ എൻജിനീയർ കരാർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ (ജാവ), സോഫ്റ്റ്വെയർ എൻജിനീയർ ( ആൻഡ്രോയ്ഡ്/ ജാവ ടെസ്റ്റിംഗ്) തുടങ്ങിയ 12 ഒഴിവുകൾ

അടിസ്ഥാന യോഗ്യത

B.E / B.Tech (any branch) / M. Tech ( any branch) / MCA / M.Sc Computer Science / M Sc Engg(Computer Science)

ഉദ്യോഗാർത്ഥികൾ മെയ് 31 നകം ഇമെയിൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ.

Official Notification




 


ആരോഗ്യകേരളത്തിൽ ജോലി ഒഴിവ് | Last Date: 28.05.2021

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പാലക്കാട് ജില്ലയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി 28,05.2021 ന് വൈകിട്ട് 5 മണിക്കുള്ളിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ളവർ nhmpkdhr.sn@gmail.com എന്ന മെയിൽ ഐഡിയിലും മറ്റുള്ളവർ nhtipkdhr@gmail.com എന്ന ഐഡിയിലും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അയക്കേണ്ടതാണ് നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതല്ല.

1. ഫിസിയോതെറാപ്പിസ്റ്റ്

യോഗ്യത: ഫിസിയോതെറാപ്പിയിൽ ബിരുദം ,01വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം
പ്രായം: 01/05/2011 ന് 40 വയസ്സ് കവിയരുത്.
ശമ്പളം: മാസം 20,000 രൂപ

2.ലാബ് ടെക്നീഷ്യൻ

യോഗ്യത :പീഡിഗി സെക്കന്റ് ഗ്രൂപ്പിന് അല്ലെങ്കിൽ പ്ലസ് ടൂ ബയോളജിക്ക് 50 ശതമാനം മാർക്കും, കേരള സർക്കാർ അംഗീകാരമുള്ള മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദമോ (ബി.എസ്.സി . എം.എൽ ടി) അല്ലെങ്കിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ കേരള സർക്കാർ) മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമയോ (ഡി.എം.എൽ.ടി) ആണ് യോഗ്യത.
പ്രായം: 01/05/2021ന് 40വയസ്സ് കവിയരുത്
ശമ്പളം : മാസം 14000 രൂപ

3.ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്

യോഗ്യത: എസ് എസ് എൽ സി, സർക്കാർ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും PHNകോഴ്സ് കഴിഞ്ഞവർ ആയിരിക്കണം. (18 മാസത്തിൽ കുറയാത്ത ഓക്സിലറി നേഴ്സ് മിഡ് വൈഫറി ട്രെയിനിങ് കോഴ്സ്). KNC (Kerala Nursing Council) anima രജിസ്ട്രേഷൻ നിർബന്ധം
പ്രായം: 01/05 2021 ന് 40 വയസ്സ് കവിയരുത്.
ശമ്പളം: മാസം14000/-രൂപ

4.ഫാർമസിസ്റ്റ്

ബിഫാം/ഡി -ഫാം കൂടാതെ ഫാർമസിസ്റ്റ് കൗസലിൽ രജിസ്ട്രേഷൻ നിർബന്ധം.
പ്രായം : 01 .05.2021 ന് 40 വയസ്സ് കവിയരുത്
ശമ്പളം: മാസം 14,000രൂപ

5 സ്റ്റാഫ് നേഴ്സ്

യോഗ്യത: GNM/ BSc Nursing, KNC രജിസ്ട്രേഷൻ നിർബന്ധം
പ്രായം : 1/05/2011 40 വയസ്സ് കവിയരുത്.
ശമ്പളം: മാസം 17,000/- രൂപ

6.ഡാറ്റഎൻട്രിഓപ്പറേറ്റർ

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം ഡി എ ജി ഡി സി എ. ഇംഗ്ളീഷ് മലയാളം (ISM) ടൈപ്പ് റൈറ്റിങ്ങ് അഭികാമ്യം
പ്രായം : 01/05/2021 ന് 40 വയസ്സ് കവിയരുത്.
ശമ്പളം: മാസം 13500/

7.കൗൺസിലർ

യോഗ്യത: MSW, പ്രവൃത്തിപരിചയം അഭികാമ്യം
ശമ്പളം: മാസം 14,000 + TA/DA + Communication allowance
പ്രായം : 01/05 2021 ന് 40 വയസ്സ് കവിയരുത്.

8.ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തരബിരുദം, എം.ഫിൽ ഉള്ളവർക്ക് മുൻഗണന ആർ.സി.ഐ. രജിസ്ട്രേഷൻ അഭികാമ്യം
ശമ്പളം: മാസം 20,000/- രൂപ

9.ഓഡിയോമെട്രിക് അസിസ്റ്റന്റ്

ശമ്പളം:പ്രതിമാസം20,000/-രൂപ
യോഗ്യത നേടിയതിനുശേഷം 1 വർഷത്തെ പ്രവർത്തി പരിചയം

ഉദ്യോഗാർത്ഥികൾ വിജ്ഞാപന തിയ്യതിക്ക് നിശ്ചിത യോഗ്യത നേടിയിരിക്കേണ്ടതാണ്. വിജ്ഞാപന തിയ്യതിക്ക് നിശ്ചിത യോഗ്യത നേടിയിട്ടില്ലാത്തവർ അപേക്ഷ അയക്കേണ്ടതില്ല. അവരുടെ അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അതു സംബന്ധിച്ച് ഒരു കത്തിടപാടും നടത്തുന്നതല്ല. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം എന്നി സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് ഇ-മെയിൽ അയക്കേണ്ടതാണ്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 28.05.2021

ഏത് തസ്തികക്കാണോ അപേക്ഷിക്കുന്നത്. ആ തസ്തികയ്ക്കുള്ള എക്സ്പീരിയൻസ് മാത്രമേ പരിഗനിക്കുകയുള്ളൂ. ഇ മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നിർബന്ധമായും വച്ചിരിക്കണം. തിരഞ്ഞെടുകാത്ത ഉദ്യാർത്ഥികളുമായി ഒരു കത്തിടപാടും നടത്തുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in
എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 0491 204095, 8943374000 എന്ന നമ്പറിൽ ബന്ധപ്പെടുക.

Official Notification




കാസർകോട് ജില്ലയിൽ ഇലക്ട്രിക്കൽ എഞ്ചിനീയർമാരുടെ ഒഴിവ് | Last Date: 24.05.2021

കാസർകോട് ത്രിതല പഞ്ചായത്തുകൾ ഏറ്റെടുത്ത് നടത്തുന്ന വൈദ്യുത പ്രവർത്തികളുടെ നിർവ്വഹണത്തിന് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ കൺവീനറായ മൂന്നിൽ കുറയാത്ത ഇലക്ട്രിക്കൽ എഞ്ചിനീയർമാരുടെ കമ്മിറ്റി രൂപീകരിക്കുന്നു.

കമ്മിറ്റീയിലേക്ക് പൊതുമരാമത്ത്, കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ മെയ് 24 ന് വൈകീട്ട് അഞ്ചിനകം ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം. കാസർകോട് ജില്ലക്കാർക്ക് മുൻഗണനയുണ്ട്.

ഫോൺ നമ്പർ: 04994 225 250




പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇസിജി ടെക്നിഷ്യൻ നിയമനം | Last Date: 24.05.2021

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കോവിഡ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇസിജി ടെക്നിഷ്യൻമാരെ ദിവസ വേതനത്തിൽ നിയമിക്കുന്നു.

വിഎച്ച്എസ്ഇ, ഇ.സി.ജി & ഓഡിയോമെട്രിക് ടെക്നിഷ്യൻ കോഴ്സ്/ഡിപ്ലോമ/ഡിഗ്രി ഇൻ കാർഡിയോ വാസ്കുലാർ ടെക്നോളജി കോഴ്സ് പാസായ 35 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കും.

മേയ് 24 ന് രാവിലെ 9.30 മുതൽ 10.30 വരെ അപേക്ഷ സ്വീകരിക്കും. അന്നേ ദിവസം 11.30 ന് അഭിമുഖം നടത്തും.



LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular