കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ ഓപ്പറേറ്റർ ഒഴിവ്

0

ഇന്റർവ്യൂ വഴിയാണ് നിയമനം | ഇന്റർവ്യൂ : മെയ് 15,16,17 തീയതികളിൽ

Kerala Minerals and Metals Limited Walk In Interview 2021 For Operator Post (Oxygen Plant) : കോവിഡ് -19 രോഗത്തിനെതിരായ പോരാട്ടത്തിലേക്ക് മെഡിക്കൽ ഓക്സിജന്റെ വർദ്ധിച്ച വിതരണം ഉറപ്പാക്കുന്നതിന് കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് , ഓക്സിജൻ പ്ലാന്റിൽ കരാർ അടിസ്ഥാനത്തിൽ ഓപ്പറേറ്റർമാരെ നിയമിക്കുന്നു.

ഒഴിവുകൾ : 12

കാലയളവ് : 6 മാസം

യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദം

പരിചയം : കുറഞ്ഞത് 50 ടി.പി.ഡി ശേഷിയുള്ള ഓക്സിജൻ പ്ലാന്റിൽ ഓപ്പറേറ്ററായി 10 വർഷത്തെ പരിചയം.

പ്രായം : പരമാവധി 60 വയസ്സ് (01.01.2021 തീയതി വെച്ചാണ് കണക്കാക്കുന്നത് )

പ്രതിഫലം : പ്രതിമാസം 35,000/ – രൂപ

അപേക്ഷിക്കേണ്ടവിധം


മുകളിൽ സൂചിപ്പിച്ചിരിക്കുന്ന യോഗ്യതയും പ്രവ്യത്തി പരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് 2021 മെയ് 15, 16, 17 തീയതികളിൽ രാവിലെ 9.30 ന് കേരള മിനറൽസ് ആൻഡ് മെറ്റൽസിന്റെ (ടി.പി യൂണിറ്റിൽ) അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

യോഗ്യതയും പരിചയവും തെളിയിക്കുന്ന പ്രസക്തമായ എല്ലാ രേഖകളും കൈയിൽ കരുതണം.

അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, സാക്ഷ്യപ്പെടുത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം.

കൂടുതൽ വിവരങ്ങൾക്ക് :

ഫോൺ : +91-476-2651215,2651217

ഇമെയിൽ വിലാസം : mailto:contact@kmml.com

Official Website

LEAVE A REPLY

Please enter your comment!
Please enter your name here