കൊച്ചി വാട്ടർ മെട്രോ റെയിൽ ലിമിറ്റഡിൽ നിരവധി തൊഴിലവസരങ്ങൾ

0

കേന്ദ്ര സർക്കാറിൻറെ സംയുക്ത സംഭരംഭമായ കൊച്ചി വാട്ടർ മെട്രോ റെയിൽ ലിമിറ്റഡ് പദ്ധതിയുടെ ഭാഗമായി ഫ്‌ളീറ്റ് മാനേജർ(മെയിന്റനൻസ്),ടെർമിനൽ കൺട്രോളർ,ബോട്ട് മാസ്റ്റർ,ബോട്ട് അസിസ്റ്റന്റ്,ബോട്ട് ഓപ്പറേറ്റർ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും  സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന്റെ പ്രോജക്ട് നിര്മിക്കുന്നതി നും,നിയമനങ്ങൾ,പോളിസി രൂപീകരണം എന്നിവയ്ക്കും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ  അധികാരപ്പെടുത്തിയിട്ടുണ്ട് .മൊത്തം 34 ഒഴിവുകളാണ് ഉള്ളത്.ഓൺലൈൻ ആയിട്ടാണ് ഇതിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷ സ്വീകരിക്കുന്ന അവസാനതിയ്യതി.06 / 10 / 2021 വരെയാണ്.തസ്തികയുടെ വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഒഴിവുകൾ,യോഗ്യത,വയസ്സ്:

ഫ്‌ളീറ് മാനേജർ (മെയിന്റനൻസ് )  – 01 

 •  യോഗ്യത : മെക്കാനിക്കൽ/ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ്/ നേവൽ ആർക്കിടെകച്വറൽ  ഇവയിൽ എൻജിനീയറിംഗ് ബിരുദം/ ഡിപ്ലോമ – കൂടാതെ MEO Class 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് .
 • ബോർഡ് ഷിപ്പുകളിൽ കുറഞ്ഞത് 8 വർഷത്തെ ഷിപ്പ് യാർഡ് പ്രവർത്തി പരിചയം അല്ലെങ്കിൽ പ്രവർത്തന രീതിയിലും അറ്റകുറ്റ പണികളിലും ഉള്ള പ്രവൃത്തി പരിചയം.

ശമ്പളം : പ്രതിമാസം 70000 /-

വയസ്സ് : 45 

ടെർമിനൽ കൺട്രോളർ :  08  ഒഴിവുകൾ

 • മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ/ വിവരസാങ്കേതിക വിദ്യ ഇവയിലുള്ള എൻജിനീയറിങ് ഡിപ്ലോമ.
 • കുറഞ്ഞത് 5 വര്ഷം ബോട്ടിലോ/ കപ്പലിലോ ഉള്ള ഉചിതമായ ഫീൽഡ് പ്രവർത്തി പരിചയം .

ശമ്പളം : 32000 /-

വയസ്സ് : 45

ബോട്ട് മാസ്റ്റർ  – 08  ഒഴിവുകൾ 

 • ഓട്ടോമൊബൈൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ഇവയിൽ ഡിപ്ലോമയും സെക്കൻഡ് ക്‌ളാസ് മാസ്റ്റർ സർട്ടിഫിക്കറ്റും (K I V നിയമങ്ങൾക്ക് അനുസൃതം )
 • സമുദ്രയാനങ്ങളിലോ/ ഉൾനാടൻ ജലഗതാഗതത്തിലോ കുറഞ്ഞത് 5  വർഷത്തെ ബോട്ട് മാസ്റ്റർ പ്രവർത്തി പരിചയം.
 • മുൻ നാവികസേനാ,മുൻ തീരസംരക്ഷണസേന,മുൻ ബി എസ് എഫ് (വാട്ടർ വിങ് )& ദീപുവാസികളായ അപേക്ഷകർക്ക് മുകളിൽ സൂചിപ്പിച്ച യോഗ്യതയും പരിചയവും ഉണ്ടെങ്കിൽ മുൻഗണന നൽകുന്നതായിരിക്കും.

ശമ്പളം : 32000 /-

വയസ്സ് : 45

ബോട്ട് അസിസ്റ്റൻറ്  – 08 ഒഴിവുകൾ 

 • പ്ലസ് ടൂ പാസായിരിക്കണം കൂടാതെ സ്രാങ്ക് സർട്ടിഫിക്കറ്റ് .
 • ഓട്ടോമൊബൈൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ഇവയിൽ ഡിപ്ലോമയും/ ഐ ടി ഐ .
 • സമുദ്രയാനങ്ങളിലോ/ ഉൾനാടൻ ജലഗതാഗതത്തിലോ കുറഞ്ഞത് 2  വർഷത്തെ സ്രാങ്ക്പ്രവർത്തി പരിചയം.
 • മുൻ നാവികസേനാ,മുൻ തീരസംരക്ഷണസേന,മുൻ ബി എസ് എഫ് (വാട്ടർ വിങ് )& ദീപുവാസികളായ അപേക്ഷകർക്ക് മുകളിൽ സൂചിപ്പിച്ച യോഗ്യതയും പരിചയവും ഉണ്ടെങ്കിൽ മുൻഗണന നൽകുന്നതായിരിക്കും.

ശമ്പളം : 30000 /-

വയസ്സ് : 45

ബോട്ട് ഓപ്പറേറ്റർ  – 08 ഒഴിവുകൾ

 • പ്ലസ് ടൂ പാസായിരിക്കണം കൂടാതെ സെക്കന്റ് ക്ലാസ്സ് എൻജിൻ ഡ്രൈവറും,സ്രാങ്ക് സർട്ടിഫിക്കറ്റും.
 • ഓട്ടോമൊബൈൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ഇവയിൽ ഡിപ്ലോമയും/ ഐ ടി ഐ
 • സമുദ്രയാനങ്ങളിലോ/ ഉൾനാടൻ ജലഗതാഗതത്തിലോ  ബോട്ട് എൻജിനീയർ/ ഓപ്പറേറ്റർ ആയി 2  വർഷത്തെ പ്രവർത്തി പരിചയം.
 • മുൻ നാവികസേനാ,മുൻ തീരസംരക്ഷണസേന,മുൻ ബി എസ് എഫ് (വാട്ടർ വിങ് )& ദീപുവാസികളായ അപേക്ഷകർക്ക് മുകളിൽ സൂചിപ്പിച്ച യോഗ്യതയും പരിചയവും ഉണ്ടെങ്കിൽ മുൻഗണന നൽകുന്നതായിരിക്കും.

ശമ്പളം : 30000 /-

വയസ്സ് : 45

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നിയമന രീതി:

 • എഴുത്ത് പരീക്ഷ/ പ്രാവിണ്യ പരീക്ഷ/ പ്രായോഗിക പരീക്ഷ/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി: 

06  ഒക്‌ടോബർ 2021  വരെയാണ് .

വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കുന്നതിനുമുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഔദ്യോഗിക ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

CLICK HEAR TO APPLY 

LEAVE A REPLY

Please enter your comment!
Please enter your name here