കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം

0

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം.

ഫുൾ സ്റ്റാക്ക് ഡെവലപ്പർ (യോഗ്യത : കമ്പ്യൂട്ടർ സയൻസിലുളള ബിരുദം), യു.ഐ. ഡെവലപ്പർ, ജൂനിയർ സർവ്വീസ് അനലിസ്റ്റ് ( യോഗ്യത ബിരുദം ), കസ്റ്റമർ സപ്പോർട്ട് എഞ്ചിനീയർ (യോഗ്യത :കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് ബിരുദം), പിഎച്ച്.പി. ഇന്റേൺ (യോഗ്യത : ബിടെക് / ബി.ഇ / എം.സി.എ) തസ്തികകളിലേക്ക് ജൂലൈ 22ന് കൂടിക്കാഴ്ച നടത്തും.

താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം ഇമെയിൽ വിലാസത്തിൽ ജൂലൈ 19 നകം അപേക്ഷിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

ഇന്റർവ്യൂ സമയക്രമം അനുവദിക്കുന്ന മുറക്ക് ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്ക് ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. പ്രായപരിധി 35 വയസ്.

ഇമെയിൽ: [email protected]

ഫോൺ നമ്പർ: 0495 237 0176

LEAVE A REPLY

Please enter your comment!
Please enter your name here