കോട്ടയം ജില്ലയിൽ കുടുംബശ്രീ വിവിധ തസ്തികയിൽ നിയമനം നടത്തുന്നു

0
kudumbasree jobs

ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ അപേക്ഷ ക്ഷണിച്ചു. വെള്ളാവൂർ, കറുകച്ചാൽ, കോരുത്തോട്, ടി.വി പുരം, വെള്ളൂർ, തിരുവാർപ്പ്, മീനടം പഞ്ചായത്തുകളാണ്  പ്രവർത്തന മേഖല.

ടീം ലീഡർ തസ്തികയിലേക്ക് പരിഗണിക്കപ്പെടുന്നതിനുള്ള യോഗ്യത എം.എസ് ഡബ്ല്യു / എം.എ സോഷ്യോളജിയാണ്. ഗ്രാമവികസനവുമായി ബന്ധപ്പെട്ട് മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമോ ജലവിതരണ പദ്ധതികളിലുള്ള ജോലി പരിചയമോ അഭികാമ്യം. ടൂവീലറും കമ്പ്യൂട്ടറും പരിജ്ഞാനവും ഉണ്ടായിരിക്കണം.

കമ്മ്യൂണിറ്റി എഞ്ചിനീയർ തസ്തികയ്ക്ക് ബിടെക്/ ഡിപ്ലോമ (സിവിൽ എൻജിനിയറിംഗ്) ആണ് യോഗ്യത. ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. ടൂവീലറും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ തസ്തികയ്ക്ക് ബിരുദമാണ് യോഗ്യത. ഗ്രാമവികസനം/സാമൂഹ്യ സേവനം ജലവിതരണ പദ്ധതികൾ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം. അതത് പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് മുൻഗണന

താത്പര്യമുള്ളവർ ജൂലൈ 15ന് വൈകുന്നേരം അഞ്ചിനകം മെയിൽ വഴിയോ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത് ബിൽഡിംഗ് രണ്ടാം നില, കളക്ട്രേറ്റ് പി.ഒ എന്ന വിലാസത്തിലോ അപേക്ഷിക്കണം.

ഇമെയിൽ : spemktm4@gmail.com
ഫോൺ നമ്പർ : 0481 230 2049

LEAVE A REPLY

Please enter your comment!
Please enter your name here