സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ ഒഴിവുകൾ|kudumbasree vacancies
സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ ഒഴിവുകൾ|kudumbasree vacancies
സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ-കുടുംബശ്രീ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കുകളിൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.കരാറടിസ്ഥാനത്തിലുള്ള ഈ ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബ അംഗങ്ങളിൽ നിന്നോ യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ ഒഴിവുകളിലേക്ക് ഓൺലൈൻ ആയിട്ടാണ് അപേക്ഷ അയക്കേണ്ടത്.അപേക്ഷ അയക്കാനുള്ള അവസാന തീയ്യതി 07/01/2022 വരെയാണ്.തസ്തികയുടെ വിശദവിവരങ്ങൾ താഴെക്കൊടുക്കുന്നു.
തസ്തിക : സർവീസ് പ്രൊവൈഡർ (സേവന ദാതാവ്)
ഒഴിവ് : 4
ശമ്പളം : 20000 രൂപ
ജോലിയുടെ സ്വഭാവം :
കുടുംബശ്രീ സ്നേഹിതാ ജെൻഡർ ഹെല്പ് ഡെസ്ക് കാലിൽ എത്തുന്നവർക്കും അന്തേവാസികൾക്കും ആവിശ്യമായ സേവനങ്ങൾ ലഭ്യമാക്കൽ.
കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡുതലത്തിലും സേവനങ്ങൾ ലഭ്യമാക്കൽ .
സ്ത്രീ പദവി സ്വയംപഠന പ്രക്രീയയുടെ ഭാഗമായി കണ്ടെത്തുന്ന നിരാലംബരായ വനിതകൾക്കും കുട്ടികൾക്കും ആവിശ്യമായ സേവനങ്ങൾ ലഭ്യമാക്കൽ.
തദ്ദേശ സ്വയംഭരണ സ്ഥപനതലത്തിലുള്ള ജെൻഡർ റിസോർസ് സെന്ററുകളിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവർക്ക് ആവിശ്യമായ സേവനങ്ങൾ ലഭ്യമാക്കൽ.
നിയമന രീതി :
സമർപ്പിക്കപ്പെട്ട ബയോഡാറ്റകളും പ്രവർത്തിപരിചയവുംമുണ്ടെങ്കിൽ ആയതിന്റെ രേഖകളും വിശദമായി പരിശോധിച്ച് സ്ക്രീനിങ് നടത്തി യോഗ്യയായ അപേക്ഷകൾ മാത്രം തിരഞ്ഞെടുക്കുന്നതിനുള്ള പൂർണാധികാരം സി.എം.ഡി ക്കുണ്ടായിരിക്കും
ഉദ്യോഗാർഥികളുടെ ബയോഡാറ്റ സ്ക്രീനിങ് നടത്തി യോഗ്യതയും പ്രവർത്തിപരിചയവും പരിഗണിച്ച് യോഗ്യയവർക്ക് എഴുത്ത് പരീക്ഷ ഇന്റർവ്യു എന്നിവ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള പൂർണ ചുമതല സി.എം.ഡി ക്ക് ആയിരിക്കും.
സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ ഒഴിവുകൾ വിദ്യാഭ്യാസ യോഗ്യത |kudumbasree vacancies Qualification
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
പ്രവർത്തിപരിചയം :
രണ്ട് വർഷ പ്രവർത്തി പരിജയം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ് (എന്നാൽ മുൻപരിചയം നിർബന്ധമില്ല)
ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്ന അപേക്ഷകൻ കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബ അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.
സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ ഒഴിവുകൾ പ്രായപരിധി |kudumbasree vacancies Age limit
01/12/2021 ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല.മുകളിൽ പറഞ്ഞിരിക്കുന്ന യോഗ്യതയും പ്രവർത്തിപരിചയവും നിലവിൽ കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗണ്സിലറായി പ്രവർത്തിക്കുന്ന 50 വയസ്സിനു താഴെ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം? |How to Apply kudumbasree vacancies ?
അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
അപേക്ഷക എക്സ്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ അപേക്ഷയോടപ്പം സമർപ്പിക്കേണ്ടതാണ്.
അപേക്ഷക പരീക്ഷ ഫീസായി 500 രൂപ അടയ്ക്കേണ്ടതാണ്.
www.cmdkerala.net എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്
പരീക്ഷ ഫീസും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റും അപേക്ഷയോടപ്പം ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്.
നിബന്ധനകൾ
അപേക്ഷകൾ കുടുംബശ്രീ ജില്ലാമിഷനുകളിലോ സംസ്ഥാന മിഷനിലോ സ്വീകരിക്കുകയില്ല.കൂടാതെ ഓൺലൈൻ അല്ലാതെ നൽകുന്ന അപേക്ഷകളും യഥാസമയം നൽകാത്ത അപേക്ഷകളും ഇതിൽ പറഞ്ഞരിക്കുന്ന യോഗ്യത ഇല്ലാത്ത അപേക്ഷകളും സ്വീകരിക്കുകയില്ല.
റാങ്ക്ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭിക്കുന്ന ഉദ്യോഗാര്ഥി യഥാസമയം ജോലിയിൽ പ്രവേശിക്കാതെ പക്ഷം ടി നിയമം റദ്ദാക്കുന്നതും ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നതുമാണ്.
റാങ്ക് ലിസ്റ്റിന്റെ കാലാവധി പ്രസിദ്ധീകരിച്ച ഒരു വർഷ മായിരിക്കും.
നിയമനം ലഭിക്കുന്നവർ സംസ്ഥാനത്തിന്റെ ഏതു ജില്ലകളിലും പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കണം .കൂടാതെ നിയമനം ലഭിക്കുന്ന ജില്ലയിലെ കരാർ കാലാവധി അവസാനിക്കുന്നത് വരെ സേവനമനുഷ്ഠിക്കേണ്ടതാണ്.
ഓൺലൈൻ ആയി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 07/01/2022 വൈകുന്നേരം 5 മണിവരെയാണ്.
വിശദ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ അയക്കാനുമുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്