Lab Volunteer and Lab Assistant Vacancy in Kottayam

Lab Volunteer and Lab Assistant Vacancy in Kottayam ലാബ് വോളണ്ടിയർ, ലാബ് അസിസ്റ്റന്റ് ഒഴിവ്

കോട്ടയം: വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ലാബ് വോളണ്ടിയർ, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ അംഗീകൃത ജെ.പി എച്ച്എൻ/ എ എൻ എം ഡിപ്ലോമ / വി എച്ച് എസ് ഇ (എം എൽ ടി) ആണ് ലാബ് വോളണ്ടിയർ തസ്തികയുടെ യോഗ്യത.

സർക്കാർ അംഗീകൃത വി എച്ച് എസ് ഇ (എം എൽ ടി) / മറ്റു അംഗീകൃത എം എൽ ടി കോഴ്സ് ആണ് ലാബ്അസിസ്റ്റന്റ് തസ്തികയുടെ യോഗ്യത.

യോഗ്യരായ ഉദ്യോഗാർഥികൾ ജനുവരി 10ന് ഉച്ചകഴിഞ്ഞ് രണ്ടിന് വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം.

ലാബ് വോളൻ്റിയറെ മൂന്ന് മാസത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമിക്കുക.

Check Also

വാക്ക് ഇൻ ഇന്റർവ്യൂ

മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, …

Leave a Reply

Your email address will not be published. Required fields are marked *