ലാസ്‌കർ ഒഴിവ്

0

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ മേഖലാ ഓഫീസായ കോഴിക്കോട് റീജിയണൽ ആർക്കൈവ്‌സിന്റെ പരിധിയിലുള്ള കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന കുന്ദമംഗലം സബ് സെന്ററിലേക്ക് ലാസ്‌കർ തസ്തികയിലുള്ള ഒഴിവിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ (പ്രതിദിനം 675 രൂപ നിരക്കിൽ) ഏഴാം ക്ലാസ് യോഗ്യതയും പ്രായപരിധി 45 വയസുമുള്ള (സംവരണ വിഭാഗക്കാർക്ക് അർഹമായ ഇളവ് ലഭിക്കുന്നതാണ്) കോഴിക്കോട് ജില്ലയിൽ സ്ഥിര താമസമായിട്ടുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൻ അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ആധാർ സഹിതം ഓഗസ്റ്റ് 27നു മുമ്പ് സൂപ്രണ്ട്, റീജിയണൽ ആർക്കൈവ്‌സ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം. ലാസ്‌കറെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിനു കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള റീജിയണൽ ആർക്കൈവ്‌സിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here