1. കാർഷിക സേവന കേന്ദ്രത്തിൽ 11 ഒഴിവ്
ഫെസിലിറ്റേറ്റർ – 1
യോഗ്യത: ബി.എസ്സി. (അഗ്രികൾച്ചർ)/ ബി.ടെക് (അഗ്രികൾച്ചറൽ)/വി.എച്ച്.എസ്.സി.(അഗ്രികൾച്ചർ) യോഗ്യതയും അഞ്ചുവർഷത്ത് പ്രവൃത്തിപരിചയവും അല്ലെങ്കിൽ അഗ്രികൾച്ചറൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും. വിരമിച്ച കൃഷി ഓഫീസർമാർക്കും അപേക്ഷിക്കാം.
കാർഷികത്തൊഴിലാളികൾ – 10
കാർഷികവൃത്തിയിൽ പരിചയമുള്ളതും മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. പ്രായപരിധി: 18-50 വയസ്സ്.
അപേക്ഷാഫോം മതിലകം കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിൽനിന്നും മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കൃഷിഭവനുകളിൽനിന്നും ലഭിക്കും. ഫോൺ: 9745139351 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 15.
യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. തത്തുല്യം. മേജർ വെള്ളായണി ദേവീ ക്ഷേത്രത്തിലെ പൂജകൾ ചെയ്യുന്നതിന് അറിവുണ്ടായിരിക്കണം.
പ്രായപരിധി: 18-39 വയസ്സ്. ഉദ്യോഗാർഥികൾ 01.01.2002 നും 02.01.1981 നും ഇടയിൽ ജനിച്ചവരായിരിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാ നുമായി www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് 200 രൂപ. ഓൺലൈനായി ഫീസടയ്ക്കാം. വിശ ദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 6.
3. മറൈൻ റിസർച്ചിൽ ഫെലോ,അസിസ്റ്റന്റ്.
കൊച്ചിയിൽ പ്രവർത്തിക്കുന്ന സെൻട്രൽ മറൈൻ ഫിഷറീ സ് റിസർച്ചിൽ 8 അവസരം. സീനിയർ റിസർച്ച് ഫെലോ, ഫീൽഡ് അസിസ്റ്റൻറ് തസ്തികകളിലാണ് ഒഴിവ്. മൂന്നുവർഷത്തെ പ്രോജക്ടിലേക്കാണ് നിയമനം. ഇ മെയിൽ വഴി അപേക്ഷിക്കണം.
സീനിയർ റിസർച്ച് ഫെലോ- 6:
യോഗ്യത: മറൈൻ ബയോളജി/ സുവോളജി/ ലൈഫ് സയൻസസ് എം.എസ്സി. അല്ലെങ്കിൽ എം.എഫ്.എസ്സി. നെറ്റ് യോഗ്യതയും രണ്ടുവർഷത്തെ ഗവേഷണ പരിചയവും ഉണ്ടായിരിക്കണം.
പ്രായപരിധി: പുരുഷന്മാർക്ക് 35 വയസ്സ്. സ്ത്രീകൾക്ക് 40 വയസ്സ്. സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.
ഫീൽഡ് അസിസ്റ്റൻറ്- 2:
യോഗ്യത: ബിരുദം. പ്രായപരിധി: പുരുഷന്മാർക്ക് 35 വയ സ്സ്. സ്ത്രീകൾക്ക് 40 വയസ്സ്. സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും. വിശദവിവരങ്ങൾക്കായി www.cmfri.org.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കാനായി വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച് dolphincmfri@gmail.com എന്ന മെയിലിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 20.
4. ടെക്നിക്കൽ അസിസ്റ്റന്റ്
യോഗ്യത: 65 ശതമാനം മാർക്കിൽ കുറയാത്ത ലൈഫ് സയൻസിലുള്ള ബിരുദാനന്തരബിരുദം. പിഎച്ച്.ഡി. അഭിലഷണീയ യോഗ്യതയാണ്.
ശമ്പളം: 22,000 രൂപ.
പ്രായപരിധി: 36 വയസ്സ്.
www.uoc.ac.in/vacancies-careers എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 25.
5. കൊല്ലം മെഡി.കോളേജിൽ ഒഴിവ്
അപേക്ഷകൾ രേഖകൾ സഹിതം recruitgmchklm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ മെയ് 15 നകം അയക്കണം.