മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കസ്റ്റംസ് കമ്മീഷണർ ഓഫീസിൽ 19 ഒഴിവുകളാണ് ഉള്ളത്.പത്താം ക്ലാസ്സ് മുതൽ ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കസ്റ്റംസ് കമ്മീഷണർ ഓഫീസിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാവുന്നതാണ്.ഗ്രുപ്പ് സി വിഭാഗത്തിലാണ് അവസരം.കസ്റ്റംസ് കമ്മീഷണർ ഓഫീസിൽ വിവിധ തസ്തികകളിലേക്ക് തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാനതിയ്യതി നവംബർ 2 വരെയാണ്. കമ്മീഷണർ ഓഫീസ് തസ്തികകളുടെ വിശദ വിവരങ്ങൾ താഴെക്കൊടുക്കുന്നു.
സീമാൻ,ഗ്രീസർ
- ഒഴിവുകളുടെ എണ്ണം :10
- യോഗ്യത : പത്താം ക്ളാസ് പാസായിരിക്കണം.കൂടാതെ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം.
- പ്രായം : 18 – 25 വയസ്സ്
ട്രേഡ്സ്മാന്
- ഒഴിവ് : 01
- യോഗ്യത : പത്താം ക്ലാസ്സ് പാസായിരിക്കണം.
- മെക്കാനിക്/ഡീസൽ/ ഫിറ്റർ / ടാർണർ/വെൽഡർ/ഇലക്ട്രിഷ്യൻ/ഇൻസ്ട്രുമെന്ററൽ ആൻഡ് കാർപെന്ററി ഐ ടി ഉപകരണം.സർട്ടിഫിക്കറ്റ് കൂടാതെ രണ്ട് വർഷത്തെ പ്രവർത്തിപരിചയം.
- പ്രായം :25 വയസ്സ്
ലോഞ്ച് മെക്കാനിക്,സീനിയർ ഡക്ക്ഹാൻഡ്
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : എട്ടാം ക്ലാസും കൂടാതെ 5 വർഷത്തെ പ്രവർത്തി പരിചയവും.
- പ്രായം : 30 വയസ്സ്
സുഖാനി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എട്ടാം ക്ലാസ്സ്,കൂടാതെ ഏഴ് വർഷത്തെ പ്രവർത്തിപരിചയം.
- പ്രായം : 30 വയസ്സ്
എൻജിൻഡ്രൈവർ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : എട്ടാം ക്ലാസ്സും 10 വർഷത്തെ പ്രവർത്തി പരിചയവും.
വിശദ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനും ഉള്ള ലിങ്ക് താഴെകൊടുത്തിട്ടുണ്ട്.