കോഴിക്കോട് ജില്ലയിൽ ഓഫീസ് അസിസ്റ്റന്റ് നിയമനം

0

കോഴിക്കോട്: സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടു ഫിഷർ വുമൺ -സാഫ് മുഖേന നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ബിരുദവും മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് പരിജ്ഞാനവുമാണ് യോഗ്യത. അപേക്ഷകർക്ക് 45 വയസ്സ് കവിയരുത്.

ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് പകർപ്പ് എന്നിവ സഹിതം നോഡൽ ഓഫീസർ, സാഫ്, സി ആർ സി ബിൽഡിംഗ്, വെള്ളയിൽ, കോഴിക്കോട് -673011 വിലാസത്തിൽ ജൂലൈ 29 നകം അപേക്ഷിക്കണം.

ഫോൺ നമ്പർ : 97451 00221

LEAVE A REPLY

Please enter your comment!
Please enter your name here