പാര്‍ട്ട് ടൈം ട്യൂട്ടര്‍ നിയമനം

0

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയിലെ പ്രീമെട്രിക്ക് ഗേള്‍സ് ഹോസ്റ്റല്‍ മണിമൂളി-ഒന്ന് (പാലാട്) ലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി വിഷയത്തിന് ട്യൂഷന്‍ നല്‍കുന്നതിനും പ്രീമെട്രിക്ക് ബോയ്‌സ് ഹോസ്റ്റല്‍ പാലേമാടിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനുമായി ഹിന്ദി, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ പാര്‍ട്ട്‌ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഏതെങ്കിലും ബിരുദമോ തത്തുല്യ യോഗ്യതയോ ഉളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

ടി.ടി.സി. യോഗ്യതയുള്ളവര്‍ക്ക് പ്രത്യേക വെയിറ്റേജ് ലഭിക്കും. വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ക്ലാസ്സുകളെ ബാധിക്കാതെയായിരിക്കണം ട്യൂഷന്‍. വൈകുന്നേരങ്ങളിലും അതിരാവിലെയും ക്ലാസ്സെടുക്കണമെന്നതിനാലും ഹോസ്റ്റലിനടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ടാകും.

അപേക്ഷകര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. എല്‍.പി./യു.പി. ട്യൂട്ടര്‍മാര്‍ക്ക് പ്രതിമാസം 5000 രൂപയും ഹൈസ്‌ക്കൂള്‍ ട്യൂട്ടര്‍മാര്‍ക്ക് പ്രതിമാസം 5500 രൂപയും ഓണറേറിയം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പും സഹിതം ജനുവരി 15ന് രാവിലെ 10ന് നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസില്‍ എത്തണം.

കൂടുതല്‍ വിവരങ്ങള്‍ ഐ.റ്റി.ഡി.പി. ഓഫിസിലോ നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ പ്രീമെട്രിക് ഹോസ്റ്റലുകളിലോ ലഭിക്കും. ഐ.റ്റി.ഡി.പി. നിലമ്പൂര്‍ 04931-220315, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിലമ്പൂര്‍ 9747274103
പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റല്‍ മണിമൂളി-1 (പാലാട്) 9526388471, പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റല്‍ പാലേമാട്-9496607198

Content Highlights: Part Time Tutor Vacancy

LEAVE A REPLY

Please enter your comment!
Please enter your name here