വയനാട് : ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പ്ലസ്ട പാസായ ശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രാഫർ എൻ.സി.വി.ടി/എസ്.സി.വി.ടി. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്.
പ്രായം 20 നും 30 നുമിടയിൽ. അപേക്ഷകർക്ക് സ്വന്തമായി ഡിജിറ്റൽ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും ഉണ്ടായിരിക്കണം. വയനാട് ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം.
ക്രിമിനൽ കേസുകളിൽ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവർ ആകരുത്. കാലാവധി കരാർ തീയതി മുതൽ 2022 മാർച്ച് 31 വരെ പ്രതിമാസ വേതനം 15000 രൂപ.
താൽപര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സെപ്റ്റംബർ 6 നകം കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ ഇ-മെയിൽ വഴിയോ സമർപ്പിക്കണം.
ഇമെയിൽ :- diowayanad@gmail.com