പ്ലസ് ടൂ യോഗ്യതയുള്ളവർക്ക് കേരളം സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിൽ ജോലിനേടാം.

0
Plus Two jobs

കേരളം ഗവണ്മെന്റിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിലെ 28  ലോവർ ഡിവിഷൻ ടൈപ്പിസ്റ്റിന്റെ ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.പി എസ്  സി  ഒറ്റത്തവണ റെജിസ്ട്രേഷൻ വഴി ഓൺലൈൻ ആയിട്ടാണ് അപേക്ഷ അയക്കേണ്ടത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി സെപ്റ്റംബർ 22  വരെയാണ്.

കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് റിക്രൂട്ട്മെന്റ് 2021 വിശദ വിവരങ്ങൾ:  

ഡിപ്പാർട്ട്മെൻറ് : ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്

ഒഴിവുകൾ : 28

ശമ്പളം : 20000 – 45800

നിയമനം : നേരിട്ടുള്ള നിയമനം

കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് റിക്രൂട്ട്മെന്റ് 2021 പ്രായപരിധി : 

18  വയസ്സുമുതൽ 36  വയസ്സുവരെ (വയസ്സ് കണക്കാക്കുന്നത് 02/ 01 / 1985 മുതൽ 01 / 01 / 2003 വരെ.കൂടാതെ SC/ST വിഭാഗങ്ങൾക്ക് നിയമാനുസൃതമായ  വയസ്സിളവ് നൽകുന്നുണ്ട്.)

കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് റിക്രൂട്ട്മെന്റ് 2021 യോഗ്യത :

  • പ്ലസ് ടൂ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  • ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് കൂടാതെ കമ്പ്യൂട്ടർ വേർഡ് പ്രോസ്സസിംഗ് അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത.
  • ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ടൈപ്പ്‌റൈറ്റിംഗ് മലയാളം അല്ലെങ്കിൽ തത്തുല്ല്യ  യോഗ്യത.

കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് റിക്രൂട്ട്മെന്റ് 2021 എങ്ങനെ അപേക്ഷിക്കാം :

കേരള പി എസ് സി ഒറ്റത്തവണ റെജിസ്ട്രേഷൻ വഴി ഓൺലൈൻ ആയിട്ടാണ് അപേക്ഷ അയേക്കേണ്ടത്.തസ്തികയുടെ വിശദവിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനും ഉള്ള ലിങ്ക് താഴെകൊടുത്തിട്ടുണ്ട്.

CLICK HEAR TO APPLY

 

LEAVE A REPLY

Please enter your comment!
Please enter your name here