സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ കായിക ഇനങ്ങളുടെ കോച്ചുകളെ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.കരാറടിസ്ഥാനത്തിൽ നാലു വർഷത്തേക്കാണ് നിയമനം.മൊത്തം 100 ഴിവുകളാണ് ഉള്ളത്. ഇതിലേക്ക് ഓൺലൈൻ ആയിട്ടാണ് അപേക്ഷ അയക്കേണ്ടത്,അപേക്ഷസ്വീകരിക്കുന്ന അവസാനതീയ്യതി ഒക്ടോബർ 15 വരെയാണ്.
ഒഴിവു വിവരങ്ങൾ
അമ്പെയ്ത്ത് – 07
അത്ലറ്റിക്സ് – 10
ബാസ്കറ്റ്ബോൾ -02
ബോക്സിംഗ് – 07
സൈക്ലിംഗ് – 07
ഫെൻസിംഗ് – 07
ഫുട്ബോൾ – 02
ജിംനാസ്റ്റിക്സ് – 02
ഹോക്കി – 07
ജൂഡോ – 07
കബഡി – 02
കയാക്കിംഗ് & കനോയിംഗ് – 02
റോയിംഗ് – 07
ഷൂട്ടിംഗ് – 07
നീന്തൽ – 02
ടേബിൾ ടെന്നീസ് – 02
തായ്ക്വോണ്ടോ – 02
വോളിബോൾ – 02
വെയ്റ്റ് ലിഫ്റ്റിംഗ് – 07
ഗുസ്തി – 07
വുഷു – 02
യോഗ്യത : SAI, NS NIS, അല്ലെങ്കിൽ ഒളിമ്പിക്/ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ അല്ലെങ്കിൽ രണ്ട് തവണ ഒളിമ്പിക്സിൽ പങ്കെടുത്ത് അന്താരാഷ്ട്ര പങ്കാളിത്തം നേടിയ, ദ്രോണാചാര്യ അവാർഡ് ലഭിച്ച മറ്റേതെങ്കിലും അംഗീകൃത ഇന്ത്യൻ/വിദേശ സർവകലാശാലയിൽ നിന്നുള്ള കോച്ചിംഗ് ഡിപ്ലോമയുള്ള ഉദ്യോഗാർത്ഥികൾ ക്കാണ് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.
വയസ്സ് : 45 (SC/ST/OBC/ EX serviceman തുടങ്ങിയ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.)
അവസാനതീയ്യതി :15 / 10 / 2021
വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനും ഉള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.