സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍; അപേക്ഷ ക്ഷണിച്ചു

0

ആലപ്പുഴ: ജില്ലയിലെ ചേര്‍ത്തല, ചെങ്ങന്നൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതികളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഏഴു വര്‍ഷം പ്രാക്ടീസുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍
വിലാസം, ജനന തീയതി, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, ജാതി/മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും ഉള്‍പ്പടെ ഫോട്ടോ പതിച്ച ബയോഡേറ്റ,
മൂന്നോ നാലോ സെഷന്‍സ് കേസുകളും ക്രിമിനല്‍ കേസുകളും നടത്തിയിട്ടുള്ള പരിചയം സംബന്ധിച്ച രേഖകള്‍.

ഓഗസ്റ്റ് 24 വൈകുന്നേരം അഞ്ചിന് മുന്‍പ് അപേക്ഷ കളക്ട്രേറ്റില്‍ സമര്‍പ്പിക്കണം.  ഫോണ്‍ : 0477- 2251676,  2252580.

LEAVE A REPLY

Please enter your comment!
Please enter your name here