മലപ്പുറം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ തസ്തികകളിലേക്ക് നിയമനം | Last Date: 28.05.2021
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മലപ്പുറം ഗവ.കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് 2021-22 അധ്യയനവർഷത്തേക്കുള്ള വിവിധ തസ്തികകളിലേക്ക് നിയമിക്കുന്നതിനുള്ള ഡാറ്റ ബാങ്ക് തയ്യാറാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അധ്യാപക ഒഴിവുകൾ
മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് /പി.എച്ച്ഡി എന്നിവ അഭികാമ്യം.
കമ്പ്യൂട്ടർ സയൻസ്- 60 ശതമാനം മാർക്കോടെ എം.എസ്.സി/എം.ടെക്/എം.സി.എ. നെറ്റ്/പി.എച്ച്ഡി എന്നിവ അഭികാമ്യം.
കമ്പ്യൂട്ടർ പ്രോഗ്രാമർ – ഫസ്റ്റ് ക്ലാസോടെയുള്ള പി.ജി.ഡി.സി.എ / ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്.
ഡെമോൺസ്ട്രേറ്റർ/വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ – ഫസ്റ്റ് ക്ലാസോടെയുള്ള മൂന്ന് വർഷത്തെ ഇലക്ട്രോണിക്സ് ഡിപ്ലോമ/ബി.എസ്.സി ഇലക്ട്രോണിക്സ് ബിരുദം.
ഗ്രേഡ് 4 ലൈബ്രേറിയൻ – ഡിപ്ലോമ/ സർക്കാർ അംഗീകൃത ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ്/കേരളത്തിലെ സർവകലാശാലകളിൽ നിന്നുള്ളതോ സർവകലാശാല അംഗീകരിച്ചതോ ആയ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് ബിരുദം എന്നിവയാണ് യോഗ്യത.
താൽപര്യം ഉള്ളവർ മെയ് 28 ന് മുമ്പായിട്ട് ഇമെയിലിലേക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അയക്കേണ്ടതാണ്.
ഇമെയിൽ : casmalappura[email protected]
ഫോൺ നമ്പർ : 85470 05043
ഫോൺ നമ്പർ : 9447676392
മലപ്പുറം ജില്ലയിൽ അധ്യാപക ഒഴിവിലേക്ക് ഓൺലൈൻ അഭിമുഖം | Last Date: 27.05.2021
മലപ്പുറം : കൊണ്ടോട്ടി ഗവ. ആർട്സ് ആന്റ് സയൻസ് കോളജിൽ 2021-22 അധ്യയന വർഷത്തിൽ അറബിക്, ഹോട്ടൽ മാനേജ്മെന്റ്, ടൂറിസം, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഫ്രഞ്ച് എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവിലേക്ക് ഓൺലൈൻ അഭിമുഖം നടത്തുന്നു.
കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഫോറം പൂരിപ്പിച്ചതിന് ശേഷം അസൽ രേഖകകൾ സഹിതം താഴെ പറയുന്ന സമയ ക്രമത്തിൽ ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
മെയ് 27 – ടൂറിസം (രാവിലെ 10 മുതൽ 11 വരെ), ഹോട്ടൽ മാനേജ്മെന്റ് (11 -12), ഫ്രഞ്ച് (12-12.30), മെയ് 28- കമ്പ്യൂട്ടർ സയൻസ് (10-11), സ്റ്റാറ്റിസ്റ്റിക്സ് (11 – 12), അറബിക് (2 – 3.30)
ഫോൺ നമ്പർ: 7907266823
വെബ്സൈറ്റ് ലിങ്ക്: gasckondotty.ac.in
തൃത്താല ഗവ ആർട്സ് ആന്റ് സയൻസ് കോളജിൽ അധ്യാപക ഒഴിവ് | Last Date: 26.05.2021
തൃത്താല ഗവ. ആർട്സ് ആന്റ് സയൻസ് കോളജിൽ 2021-22 അധ്യയന വർഷത്തിലേക്ക് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി, അറബിക്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലെ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിൽ രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഇ മെയിൽ വിലാസത്തിൽ മെയ് 26 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു
ഇമെയിൽ : [email protected]
Marthoma College, Chungathara അധ്യാപക ഒഴിവ് | Last Date: 28.05.2021
ചുങ്കത്തറ മാർത്തോമ്മാ കോളേജ് എയ്ഡഡ് വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, കൊമേഴ്സ്, ഗണിതം, ഹിസൂറി, സൈക്കോളജി, സ്മാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഭാഗത്തിലും സ്വാശ്രയ വിഭാഗത്തിൽ മാനേജ്മെന്റ്, ഇംഗ്ലിഷ്, മലയാളം, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിലും അതിഥി അധ്യാപക ഒഴിവുണ്ട്. www.marthomacollegechungathara.org വെബ് സൈറ്റിൽ മെയ് 28 നു മുൻപ് അപേക്ഷിക്കണം. ഫോൺ നമ്പർ : +91 9605150668.