7 -ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് പീച്ചി ആക്ഷൻ പ്ലാൻ പദ്ധതിയിൽ ഒഴിവ്

0

തൃശൂർ :പീച്ചി ആക്ഷൻ പ്ലാൻ പദ്ധതിയുമായി ബന്ധപ്പെട്ട് പീച്ചി ഹാച്ചറിയിൽ മത്സ്യകുഞ്ഞുങ്ങളുടെ പരിപാലനത്തിനും ബ്രൂഡ് സ്റ്റോക്ക് മെയിന്റനൻസിനുമായി 4 പുരുഷന്മാരെയും 2 സ്ത്രീകളെയുമാണ് നിയമിക്കുന്നത്.

താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുത്ത ജീവനക്കാർ ഹാച്ചറിയുടെ 5 കി.മീ ചുറ്റളവിൽ താമസിക്കുന്നവരായിരിക്കണം.

കുറഞ്ഞത് 7 -ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം

വീശു വല ഉപയോഗിക്കുന്നതിൽ വൈദഗ്ധ്യം ഉണ്ടായിരിക്കണം, നീന്തൽ അറിഞ്ഞിരിക്കണം, നെറ്റ് ഡ്യൂട്ടി ചെയ്യാൻ തയ്യാറായിരിക്കണം. പ്രായപരിധി 20 നും 50 നും മധ്യേ ആയിരിക്കണം.

അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 9 വെകുന്നേരം 4 മണി. (അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഫോൺ നമ്പറും സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്)

ഫോൺ നമ്പർ : 0487 242 1090

Tag: Thrissur jobs

LEAVE A REPLY

Please enter your comment!
Please enter your name here