കേന്ദ്ര സർക്കാർ ജോലി നോക്കുന്നവർക്ക്, പ്രത്യേകിച്ച് റെയിൽവെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം. സതേൺ റെയിൽവേ കോൺട്രാക്ട് ബേസിൽ നിരവധി തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 8 തസ്തികകളിലായി 197 ഒഴിവുകൾ ആണുള്ളത്.തസ്തികയും അതിന്റെ യോഗ്യത, ഒഴിവുകളുടെ എണ്ണം, ശമ്പളം, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
നഴ്സിംഗ് സുപ്പീരിന്റെണ്ടെന്റ് തസ്തികയിൽ 110 ഒഴിവുകളുണ്ട്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 44,900 രൂപ ആണ്.ഫിസിയോതെറാപ്പിസ്റ് തസ്തികയിൽ 3 ഒഴിവുകളുണ്ട്. 35,400 രൂപ ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം . ഡയറ്റീഷ്യൻ തസ്തികയിൽ 2 ഒഴിവുകളുണ്ട്.നിശ്ചയിച്ചിരിക്കുന്ന ശമ്പളം 44,900 രൂപ ആണ്. ഹീമോഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ 4 ഒഴിവുകളുണ്ട്. 35,400 രൂപ ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. സ്കിൽഡ് ഇലക്ട്രോണിക് ടെക്നീഷ്യൻ തസ്തികയിൽ 2 ഒഴിവുകളുണ്ട്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 29,200 രൂപ ആണ് .ഹോസ്പിറ്റൽ അറ്റന്റന്റ് / ഹൌസ് കീപ്പിങ് അസ്സിസ്റ്റന്റ്സ് (മെഡിക്കൽ ) തസ്തികയിൽ 68 ഒഴിവുകളുണ്ട്. ഇതിൽ 20 ഒഴിവുകൾ സ്ത്രീകൾക്കാണ്.നിശ്ചയിച്ചിരിക്കുന്ന ശമ്പളം 18,000 രൂപ ആണ്. ലാബ് അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിൽ 4 ഒഴിവുകളുണ്ട്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 21,700 രൂപ ആണ് . 4 ഒഴിവുകളാണ് റേഡിയോ ഗ്രാഫർ തസ്തികയിൽ ഉള്ളത്.നിശ്ചയിച്ചിരിക്കുന്ന ശമ്പളം ₹ 29,200 ആണ്.
എല്ലാ തസ്തികയിലും മുകളിൽ കൊടുത്തിരിക്കുന്ന ശമ്പളം കൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. പ്രായപരിധി,യോഗ്യത വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിക്കുക (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.)അപേക്ഷ സമർപ്പിച്ചവരിൽ നിന്നും തിരഞ്ഞെടുക്കുന്നത് ടെലികോൺഫറൻസ് ഇന്റർവ്യൂ വഴിയാണ്.അപ്ലൈ ചെയ്യേണ്ട അവസാന തീയതി 22.04.2020 ആണ്.നോട്ടിഫിക്കേഷനിൽ പറഞ്ഞ പോലെ യോഗ്യതയുള്ളവർക്ക് തന്റെ യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള തസ്തികയിൽ അപേക്ഷിക്കാൻ , നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന രെജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം ടെലികോൺഫെറെൻസ് ഇന്റർവ്യൂ ചെയ്ത് തിരഞ്ഞെടുക്കുന്നതാകു൦.
➤നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ട് മനസിലാക്കാം